വൃക്ക രോഗം; സുഷമ സ്വരാജ് എയിംസില്‍

വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് കേന്ദ്ര മന്ത്രി സുഷമ സ്വരാജിനെ എയിംസില്‍ പ്രവേശിപ്പിച്ചു
ട്വീറ്റിലൂടെ സുഷമ സ്വരാജ് തന്നെയാണ് തന്റെ രോഗ വിവരം അറിയിച്ചത്.. സുഷ്മയുടെ ആരോഗ്യനിലയില്‍ കുഴപ്പമൊന്നുമില്ലെന്നും കുറച്ച് ദിവസത്തേയ്ക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വരുമെന്നുമാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം.
വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് താന്‍ എയിംസില്‍ ചികിത്സയിലാണ്. നിലവില്‍ ഡയാലിസിസ് നടത്തി വരുന്ന താന്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ടെസ്റ്റുകള്‍ നടത്തി വരികയാണെന്നും ഭഗവാന് കൃഷ്ണന് അനുഗ്രഹിക്കുമെന്നും സുഷമ ട്വീറ്റില്‍ കുറിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here