ലോകത്തെ നടുക്കിയ 5 വിവാഹ ആഘോഷങ്ങൾ

അടുത്തിടെയായി വാർത്തകളിൽ ഇടം പിടിച്ച ഒന്നായിരുന്നു ജനാർധൻ റെഡ്ഡിയുടെ മകളുടെ വിവാഹം. 500 കോടി രൂപ മുടക്കിയ വിവാഹാഘോഷം ഏറെ വിമർശിക്കപ്പെട്ടു. എന്നാൽ ഈ റെഡ്ഡി വിവാഹത്തിന് മുമ്പേ ലോകത്തെ നടുക്കിയ വേറെയും വിവാഹാഘോഷങ്ങൾ ഉണ്ടായിരുന്നു.

1. സുശാന്തോ റൊയ്- റിച്ച റോയ്/ സീമാന്തോ റോയ് – നദാനോ തോർ

most-expensive-weddings

അമിതാഭ് ബച്ചൻ, അമർ സിംഗ്, ദിയ മിർസ എന്നീ ബോളിവുഡിലെ മുൻ നിര താരങ്ങൾ സാക്ഷ്യം വഹിച്ച സുബ്രതാ റോയിയുടെ മക്കൾ സുശാന്തോയുടെയും സീമാന്തോയുടെയു വിവാഹത്തിന് ചിലവഴിച്ചത് 552 കോടിയാണ്. പ്രശസ്ഥ ഡിസൈനർമാരായ സബ്യസാച്ചി മുഖർജിയാണ് വധൂ വരൻമാരുടെ വേഷങ്ങൾ രൂപകൽപ്പന ചെയ്തത്. ചടങ്ങിൽ 110 ൽ പരം ഭക്ഷണങ്ങൾ ഉണ്ടായിരുന്നു.

2. എലിസബത്ത് ഹർലി- അരുൺ നായർ

most-expensive-weddings

സിനിമ താരം എലിസബത്ത് ഹുർലിയും ഇന്ത്യൻ വ്യവസായി അരുൺ നായരുമായുള്ള വിവാഹ ചടങ്ങുകൾ ഇംഗ്ലൻഡിലെ സഡേർളി കൊട്ടാരത്തിലും, ജോദ്പൂരിലെ ഉമെയ്ദ് ഭവൻ കൊട്ടാരത്തിലുമായാണ് നടന്നത്.

3. ഗൗരവ് അസ്സോമുൾ- കാജൽ ഫാബിയാൻ

most-expensive-weddings

മാരിഗോൾഡ് ഗ്രൂപ്പിന്റെ സിഇഒ ഗൗരവ് അസ്സോമുളിന്റെ വിവാഹ ആഘോഷ ചടങ്ങിന് ചിലവായത് 45 കോടി രൂപയാണ്. കാജൽ ഫാബിയാനിയെയാണ് ഗൗരവ് വിവാഹം ചെയ്തത്. ചടങ്ങിൽ ഏക്കോൺ, സുഖബിർ അടക്കമുള്ള ലോകപ്രശസ്ഥ ഗായകർ തങ്ങളുടെ പ്രകടനെ കാഴ്ച്ച വെച്ചിരുന്നു.

4. വനിഷ മിത്തൽ-അമിത് ഭാട്ടിയ

most-expensive-weddings

വെർസെയിൽസ് കൊട്ടരാത്തിൽ വച്ച് നടന്ന ഏക വിവാഹമാണ് ഇവരുടേത്. ഷാറുഖ് ഖാൻ, കൈലീ മിനോഗ്, ഐശ്വര്യ റആയ് ബച്ചൻ, അക്ഷയ് കുമാർ, ജൂഹി ചൗള, സെയ്ഫ് അലി ഖാൻ എന്നീ പ്രമുഖർ പങ്കെടുക്കുകയും, പർഫോം ചെയ്യുകയും ചെയ്ത ഈ വിവാഹത്തിന് 350 കോടി രൂപ ചിലവായി.

5. സൃഷ്ടി മിത്തൽ- ഗുൽരാജ് ബേൽ

most-expensive-weddings

ബാർസിലോണയിൽ വച്ച് നടന്ന ഈ വിവാഹത്തിൽ 500 കോടി രൂപ ചിലവായി. 200 ൽ അധികം ഷെഫുമാർ പാകം ചെയ്ത ഭക്ഷണമാണ് വിവാഹ സൽക്കാരത്തിൽ വിളമ്പിയത്. 60 കിലോയുടെ കേക്കും മുറിച്ചിരുന്നു.

NO COMMENTS

LEAVE A REPLY