അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ വിരലില്‍ മഷി പുരട്ടില്ല

currency ban new regulations

സ്വന്തം അക്കൗണ്ട് ഉള്ള ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഇളവ്. അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഇടപാടുകാരുടെ  വിരലില്‍ മഷി പുരട്ടേണ്ടെന്ന് കേന്ദ്രം.  നോട്ട് മാറാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം. അതേസമയം സഹകരണ ബാങ്കില്‍ പണം മാറ്റി നല്‍കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് സഹകരണ ബാങ്കുകള്‍ പണിമുടക്കുകയാണ്.

ബാങ്കുകളിലേക്ക് കൂടുതല്‍ പണം എത്തി തുടങ്ങിയിട്ടുണ്ട്. കറന്‍സി നിരോധനം നിലവില്‍ വന്നിട്ട് ഇന്നേക്ക് എട്ട് ദിവസം പൂര്‍ത്തിയായി.

guidelines for currency ban

NO COMMENTS

LEAVE A REPLY