മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് പരാതി

suresh gopi

മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച എം പി മാരുടെ യോഗത്തിലേക്ക് സുരേഷ് ഗോപിയെ ക്ഷണിച്ചില്ലെന്ന് പരാതി. നോട്ട് പിൻവലിച്ചതുമായി ബന്ധപ്പെട്ട് സഹകരണമേഖല നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി ഡൽഹിയിൽ വിളിച്ചുചേർത്ത യോഗത്തിലേക്കാണ് സുരേഷ്‌ഗോപിയെ ക്ഷണിച്ചത്.

യോഗത്തിലേക്ക് തന്നെ ക്ഷണിക്കാതിരുന്നതിൽ എതിർപ്പില്ലെന്നും തന്നെ വിളിക്കേണ്ടെന്ന് തോന്നിയതുകൊണ്ടാകാം ഒഴിവാക്കിയതെന്നും സുരേഷ്‌ഗോപി മാധ്യമങ്ങളോട് പറഞ്ഞു. യോഗത്തിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധമറിയിച്ച സുരേഷ്‌ഗോപിയെ അനുനയിപ്പിച്ചുവെന്നും റിപ്പോർട്ടുണ്ട്.

സഹകരണ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി കേന്ദ്രമന്ത്രിമാരെ കണ്ട് ചർച്ച നടത്തുന്നതിന്റെ മുന്നോടിയായാണ് എംപിമാരുനമായി യോഗം ചേർന്നത്. നാളെയാണ് കേന്ദ്രമന്ത്രിമാരുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നത്. പാർലമെന്റിലെ കേരളത്തിൽനിന്നുള്ള ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായ റിച്ചാർഡ് ഹേയെയും മുഖ്യമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചില്ല.

NO COMMENTS

LEAVE A REPLY