ഹാരി പോട്ടർ താരങ്ങൾ ഇന്ന് ഇങ്ങനെയാണ്

Subscribe to watch more

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഒരിക്കലും മറക്കാത്ത ചിത്രമാണ് ഹാരി പോട്ടർ. കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ ഇത്രമേൽ വിസ്മയിപ്പിക്കാൻ മറ്റൊരു ചിത്രത്തിനുമായിട്ടില്ല. അത് കൊണ്ടാണ് ഇന്നും സെപ്തമ്പർ 11 ആവുമ്പോൾ ഹാരി പോട്ടറിന് കിട്ടിയ മാജിക്ക് ലോകത്തേക്കുള്ള ഹോഗ്‌വാർട്ട്‌സിൽ നിന്നുള്ള കത്ത് വെറുതെയെങ്കിലും നമ്മളും പ്രതീക്ഷിക്കുന്നത്.

ഹാരി പോട്ടർ സീരീസിലെ ആദ്യ സിനിമയായ ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്‌സ് സ്റ്റോൺ’ നവംബർ 16 2001 നാണ് ഇറങ്ങിയത്. ജെ.കെ.റൗളിങ്ങ് എന്ന എഴുത്തുകാരി വിസമയലോകത്തേക്കുള്ള വാതിൽ തുറന്ന് തന്നിട്ട് ഇന്നേക്ക് 15 വർഷം തികഞ്ഞിരിക്കുന്നു.

ഹാരി പോട്ടറും, സുഹൃത്തുക്കളായ റോൺ വീസ്ലി, ഹെർമിയോണി ഗ്രെയിഞ്ജർ, ശത്രു ഡ്രേകോ മാൽഫോയ്, അദ്ധ്യാപകന്മാരായ ഡംബിൾ ഡോർ, സ്‌നെയിപ്പ്, മഗ്ഗോണഗൽ എന്നിവരെ ഒരിക്കലും ഒരു ഹാരിപോട്ടർ ആരാധകർക്കും മറക്കാനാവില്ല.

എന്നാൽ ഇവരുടെയൊക്കെ ഇപ്പോഴത്തെ രൂപം കണ്ടാൽ നാം ഞെട്ടും, കാരണം ഇന്നവർ കുട്ടികളല്ല….6 വർഷം ഇവരെ ഇങ്ങനെ മാറ്റി.

this is how harry potter cast look like now

NO COMMENTS

LEAVE A REPLY