യൂട്യൂബിൽ ഹിറ്റ് സൃഷ്ടിച്ച് അനന്യ ബിർലയുടെ ആൽബം

ആദിത്യ ബിർല ഗ്രൂപ്പിന്റെ ചെയർമാൻ കുമാർ മാംഗളം ബിർലയുടെയും, ജീവകാരുണ്യപ്രവർത്തക നീർജ ബിർലയുടെയും മകൾ അനന്യ ബിർലയുടെ മ്യൂസിക് ആൽബത്തിന്റെ ലോഞ്ചിൽ പങ്കെടുത്തത് വമ്പൻ താരനിര.

മില്ല്യണയറായ അച്ഛന്റെ തണലിൽ നിൽക്കാതെ 17 ആം വയസ്സിൽ ‘സ്വതന്ത്ര മൈക്രോഫിനാൻസ്’ എന്ന സ്ഥാപനം തുടങ്ങിയ അനന്യ ഈ ചെറുപ്രായത്തിൽ ബിസിനസ്സ് മേഖലയിൽ നേട്ടം കൈവരിക്കുമെന്ന് ആരും പ്രതീക്ഷിച്ച കാണില്ല.

ബിസിനസ്സിൽ മാത്രം ഒതുങ്ങാതെ സംഗീതത്തിലും ചുവട് വെച്ചിരിക്കുകയാണ് ഈ 22 കാരി. തന്റെ ആദ്യ അന്താരാഷ്ട്ര സിംഗിളായ ‘ലിവിങ്ങ് ദി ലൈഫ്’ എന്ന ആൽബത്തിന്റെ ലോഞ്ച് മുംബൈയിൽ വച്ചാണ് സംഘടിപ്പിച്ചത്.

ananya

ഹൃത്തിക് റോഷൻ, സൂരജ് പഞ്ചോളി, ദിനോ മോറിയ, സൊഹേൽ ഖാൻ എന്നിവർ പങ്കെടുത്തു.

ഡെമി ലൊനേറ്റോ, നെല്ലി ഫുർടേഡോ എന്നീ പോപ് താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പ്രശസ്ത അമേരിക്കൻ പ്രൊഡ്യൂസർ ജിം ബീൻസും അനന്യയും ചേർന്ന് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ആൽബം ഡിജെ ആഫ്രോജാക്കാണ് മിക്‌സ് ചെയ്തത്. ഫിലാഡൽഫിയയിലെ സ്റ്റുഡിയോയിൽ വെച്ചായിരുന്നു റെക്കോർഡിങ്ങ്.

Subscribe to watch more

ananya, birla,

NO COMMENTS

LEAVE A REPLY