അരൂർ വാഹനാപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

Accident

അരൂർ പാലത്തിൽനിന്റെ കൈവരി തകർത്ത് പിക്കപ് വാൻ കായലിലേക്ക് മറിഞ്ഞ് കാണാതായ അഞ്ചുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നേപ്പാൾ സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

നേവിയുടെയും മറൈൻ പോലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്. ഒമ്പത് പേർ സഞ്ചരിച്ച വാനിൽനിന്ന് 4 പേരെ രക്ഷിച്ചിരുന്നു. ബാക്കിയുള്ളവരിൽ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. മലയാളിയായ വാൻ ഡ്രൈവർ നിജാസ് അലി അടക്കമുള്ള നാലുപേർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകീട്ട് 6.45 ഓടെയാണ് അരൂർ പാലത്തിൽനിന്ന് പികപ് വാൻ കായലിലേക്ക് വീണത്.

NO COMMENTS

LEAVE A REPLY