അരൂര്‍ അപകടം. തിരച്ചില്‍ തുടരുന്നു

aroor accident

ദേശീയപാതയിൽ അരൂർ-കുമ്പളം- പാലത്തില്‍ നിന്ന്  വാൻ കായലിലേക്ക് മറിഞ്ഞ് കാണാതായ അഞ്ച് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. നാവികസേനയും തിരച്ചിലിനായി എത്തിയിട്ടുണ്ട്. നേവിയുടെ നാല് മുങ്ങല്‍ വിദഗ്ധരാണ് തെരച്ചില്‍ രംഗത്ത് എത്തിയിരിക്കുന്നത്.  നാല് നേപ്പാളികളും ഒരു മലയാളിയുമാണ് കാണാതായിരിക്കുന്നത്.  അപകടത്തില്‍പ്പെട്ട  നാലുപേരെ രക്ഷപെടുത്തിയിരുന്നു. കാണാതായ മലയാളി പാളവള്ളി സ്വദേസി നിജാസ് അലിയാണ് വാന്‍ ഓടിച്ചിരുന്നത്.  നേപ്പാളുകാരായ നാല് പേര്‍  തൊഴിലാളികളാണ്.

ബൊലേറൊ വാന്‍ ബുധനാഴ്ച രാത്രി രക്ഷാദൗത്യസേന കണ്ടെത്തിയിരുന്നു. ശക്തമായ അടിയൊഴുക്ക് തിരച്ചിലിന് തടസ്സം സൃഷ്ടിക്കുകയാണ്. ഫയര്‍ഫോഴ്സിന്‍െറ  40 അംഗ സംഘവും രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നുണ്ട്.

NO COMMENTS

LEAVE A REPLY