എയർ ഇന്ത്യൻ വിമാനത്തിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ കൂടെ പാറ്റ വറുത്തതും !!

cockroach fry in air india food

എയർ ഇന്ത്യയുടെ വിമാനത്തിൽ വിളമ്പുന്ന ഭക്ഷണത്തെ കുറിച്ച് പൊതുവേ മോശം അഭിപ്രായമാണ്. രുചിയില്ലെങ്കിലും വിശ്വസിച്ച് കഴിക്കാം എന്ന് വിചാരിച്ചിരുന്നവരെ ഞെട്ടിച്ച് കൊണ്ടാണ് ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്.

എയർ ഇന്ത്യൻ വിമാനത്തിൽ വിളമ്പുന്ന ഭക്ഷണത്തിൽ പാറ്റ !! മസാച്ചുസെറ്റ്‌സിലെ ബോസ്റ്റണിൽ പഠിക്കുന്ന രാഹുൽ രഖുവൻഷിക്കാണ് ഭക്ഷണത്തിൽ നിന്നും പാറ്റ വറുത്തത് കിട്ടിയത്.

ദില്ലിയിൽ നിന്നും ചിക്കാഗോയിലേക്ക് യാത്ര ചെയ്യുകയായിരുന്ന രാഹുൽ വെജിറ്റേറിയൻ മീലാണ് ഒർഡർ ചെയ്തത്. ഭക്ഷണം കഴിച്ച് പകുതിയായപ്പോഴാണ് രാഹുൽ പാറ്റയെ കാണുന്നത്.

സംഭവം വിമാന അധികൃതരെ അറിയച്ചപ്പോൾ അവർ ക്ഷമാപണം നടത്തിയെന്നും രാഹുൽ പറയുന്നു. ശേഷം വയറിന് അസ്വസ്ഥതയും, വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഫ്‌ളൈറ്റ് അറ്റൻഡൻസിന്റെ അടുത്ത് മരുന്ന് ആവിശ്യപ്പെട്ടപ്പോൾ അവർ മരുന്ന് നൽകിയില്ലെന്ന് മാത്രമല്ല, മരുന്ന് ഉണ്ടോ ഇല്ലെയോ എന്ന് പോലും അറിയിച്ചില്ല എന്നും രാഹുൽ പറയുന്നു.

ഇനി ഒരിക്കലും താൻ എയർ ഇന്ത്യയിൽ യാത്ര ചെയ്യില്ലെന്നും രാഹുൽ പറയുന്നു.

cockroach fry in air india food

coackroach fry in air india food

NO COMMENTS

LEAVE A REPLY