സക്കീര്‍ ഹുസൈന്‍ കീഴടങ്ങി

sakeer hussain

വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒളിവിലായിരുന്ന സിപിഎം കളമശ്ശരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കീഴടങ്ങി. കൊച്ചി അസിസ്റ്റന്റ് കമ്മീഷണറുടെ മുന്നിലാണ് കീഴടങ്ങിയത്. അതീവ രഹസ്യമായി രാവിലെ എട്ട് മണിയോടെയാണ് സക്കീര്‍ കമ്മീഷണറുടെ ഓഫീസില്‍ കീഴടങ്ങാനെത്തിയത്.

വ്യാപാരിയെ കട്ടിക്കൊണ്ട് പോയി പാര്‍ട്ടി ഓഫീസില്‍ തടഞ്ഞുവച്ചതാണ് സക്കീറിനെതിരെയുള്ള കേസ്. ഹൈക്കോടതി ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിലാണ് ഇന്ന് കീഴടങ്ങിയത്.പാര്‍ക്കിംഗ് ഏരിയയിലൂടെയാണ് സക്കീര്‍ ഹുസൈന്‍ ഓഫീസിന് അകത്ത് കടന്നത്. ദൃശ്യങ്ങളെടുക്കാന്‍ മാധ്യമ പ്രവര്‍ത്തകരെ സമ്മതിക്കരുതെന്ന് സക്കീര്‍ ഹുസൈന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

sakeer hussain

NO COMMENTS

LEAVE A REPLY