70 ലക്ഷം രൂപയുമായി ഡോക്ടര്‍ പിടിയില്‍

black money

70 ലക്ഷം രൂപയുടെ നൂറുരൂപാ നോട്ട് കെട്ടുകളുമായി ഡോക്ടര്‍ പിടിയില്‍. ഡല്‍ഹിയിലെ പഹാഗഞ്ജിലെ ശിശുരോഗവിദഗ്ധനായ നല്ലനാണ് പോലീസ് പിടിയിലായത്. നോട്ടുകെട്ടുകള്‍ കാറില്‍ അടുക്കി വച്ച് കൊണ്ടിരിക്കുന്നത് കണ്ട ആള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്  അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. സുഹൃത്ത് സൂക്ഷിക്കാന്‍ തന്ന പണമാണെന്നും അത് തിരിച്ച് നല്‍കാന്‍ പോകുകയാണെന്നുമാണ് പോലീസിനോട് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ ആദായനികുതി വകുപ്പ് കേസെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY