ബെംഗളൂരുവിലെ ബ്രഹ്മാണ്ഡ കല്യാണം. വീഡിയോ കാണാം

Gali Janardhan Reddy Daughter Wedding GRAND Procession

നോട്ട് നിരോധനത്തെ തുടര്‍ന്ന് നാട്ടില്‍ ജനങ്ങള്‍ പണത്തിനായി പരക്കം പാഞ്ഞ് നടക്കുമ്പോള്‍, ബാംഗളൂരുവില്‍ നടന്ന ഈ കല്യാണം വിമര്‍ശനങ്ങളും അതേക്കാളേരെ അത്ഭുതവും സൃഷ്ടിക്കുകയാണ്. ഖനി മുതലാളി ഗാലി ജനാര്‍ദ്ദറെഡ്ഡിയുടെ മകള്‍ ബ്രാഹ്മണിയുടെ ബ്രഹ്മാണ്ഡ വിവാഹമാണ് ആഡംബരകൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ചത്. വീഡിയോയോട് കൂടിയ കല്യാണകത്ത് പുറത്തിറങ്ങിയത് മുതല്‍ ഈ വിവാഹം  മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു

500കോടി ചെലവഴിച്ചായിരുന്നു ഈ കല്യാണം. ഇതില്‍ 17കോടി വേണ്ടിവന്നത് വധു അണിഞ്ഞിരുന്ന സാരിയ്ക്ക് വേണ്ടി മാത്രം !! ബെംഗളൂരുവിലെ പാലസ് റോഡിലെ 36ഏക്കറിലാണ് വിവാഹ പന്തല്‍ ഒരുങ്ങിയത്. കൊട്ടാര സദൃശ്യമായ വേദിയിലെ ഏഴുവാതിലുകള്‍ കടന്നാണ് വധൂവരന്മാര്‍ കല്യാണ മണ്ഡപത്തിലേക്ക് പ്രവേശിച്ചത്. വിജയ നഗരത്തിലെ സുവര്‍ണ്ണ കൊട്ടാരത്തിന്റെ മാതൃകയിലാണ് വേദി ഒരുങ്ങിയത്. ഇതിന് മാത്രമായി 150 കോടി ചെലവഴിച്ചു. പതിനഞ്ച് ഹെലിപാഡുകളാണ് വിവാഹവേദിയ്ക്കരികില്‍ പറന്നിറങ്ങുന്ന അതിഥികളെ  കാത്തിരുന്നത്. രാഷ്ട്രിയ സിനിമാ മേഖലയിലുള്ളവരടക്കം 30,000പേരാണ് കല്യാണച്ചടങ്ങില്‍ പങ്കെടുത്തത്.ഇവിടുത്തെ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായികഴിഞ്ഞു. ഇനി ആഘോഷം റെഡ്ഡിയുടെ ജന്മനാടായ ബെള്ളാരിയിലാണ്.

തന്റെ സ്വത്തുക്കള്‍ വിറ്റ പണം കൊണ്ടാണ് വിവാഹം നടത്തിയത്. ഏത് തരം അന്വേഷണം നേരിടാനും തയ്യാറാണെന്ന് ജനാര്‍ദ്ദന റെഡ്ഡി പ്രതികരിച്ചെങ്കിലും ആദായനികുതി വകുപ്പ് വിവാഹചടങ്ങുകള്‍ കര്‍ശനമായി നിരിക്ഷിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY