കിണ്ണം കളി; ഇങ്ങനെയും ഒരു വിനോദമുണ്ടായിരുന്നു മലയാളികൾക്ക്

ഇന്നത്തെ കുട്ടികൾക്ക് കളി എന്നാൽ ക്രിക്കറ്റും ഫുട്‌ബോളും പിന്നെ വീഡിയോ ഗെയിമുകളുമാണ്. എന്നാൽ ഒരു കാലത്ത് ഇത് ആട്ടവും പാട്ടുമെല്ലാമായിരുന്നു. ഒഴിവുസമയ വിനോദങ്ങളിൽ ഒന്നായിരുന്ന അന്യം നിന്നുകൊണ്ടിരിക്കുന്ന കളിയാണ് കിണ്ണം കളി. ഇത് കൈകൊട്ടിക്കളി, തിരുവാതിരക്കളി എന്നിവയുടെ ഒരു വകഭേദം തന്നെയാണ്.

കളിക്കാർ രണ്ട് കയ്യിലും കിണ്ണം വച്ച് പാട്ടിനൊത്ത് ചുവടുവെക്കുന്നു. വഞ്ചിപ്പാട്ടാണ് ഇതിന്റെ വായ്ത്താരി. പണ്ട് കനംകുറഞ്ഞ പിച്ചളക്കുട്ടു കൊണ്ടുള്ള കിണ്ണമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിന് ഓലക്കിണ്ണം എന്നാണ് പറയുക. കിണ്ണം വിരലുകൊണ്ട് പിടിക്കാതെ കൈപ്പടത്തിൽവെച്ച് വേണം കളിക്കാൻ. കിണ്ണം താഴെ വീഴാതെ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. പരിശീലനം നേടിയ കളിക്കാർക്ക് ഇതിന് നിഷ്പ്രയാസം സാധിക്കും.

Subscribe to watch more

അന്യനിന്നുകൊണ്ടിരിക്കുന്ന ഈ വിനോദം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിരവധി പേർ ഈ കളി പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്.

Kinnamkali

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE