കല്യാണ ആവശ്യത്തിനായി രണ്ടര ലക്ഷം വരെ പിൻവലിക്കാം

currency exchange

നാളെ മുതൽ നോട്ട് മാറി എടുക്കാനുള്ള പരിധി 2000 രൂപയായിരിക്കും എന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വിവാഹ ആവശ്യങ്ങൾക്ക് രണ്ടര ലക്ഷം രൂപ വരെ മാറ്റിയെടുക്കാൻ അനുമതിയുണ്ട്. കർഷകർക്ക് കൂടുതൽ ഇളവുകൾ നൽകി. വിള ഇൻഷുറൻസ് പ്രീമിയം അടയ്ക്കാൻ 15ദിവസത്തെ സാവകാശം നൽകി. കർഷകർക്ക് ഒരാഴ്ച 25000വരെ പിൻവലിക്കാം. രജിസ്‌ട്രേഷൻ ഉള്ള വ്യാപാരികൾക്ക് 50,000 രൂപവരെ പിൻവലിക്കാം.

പ്രഖ്യാപിച്ച പ്രധാന ഇളവുകൾ

  • കല്യാണ ചടങ്ങുകൾക്കായി 2.5 ലക്ഷം രൂപ വരെ പിൻവലിക്കാം. വരൻ, വധു, അവരുടെ അമ്മ, അച്ഛൻ എന്നിവരിൽ ഒരാളുടെ അക്കൗണ്ടിൽനിന്ന് തുക വിൻവലിക്കാം. ഒരു കുടുംബത്തിന് ഈ സൗകര്യം ഒരു തവണ മാത്രമേ പാടുള്ളു.
  • സർക്കാർ ജീവനക്കാർക്ക് 10,000 രൂപ ശമ്പളത്തിൽനിന്ന് മുൻകൂർ ആയി വാങ്ങാം. റെയിൽവേ, അർധ സൈനികർ, പൊതുമേഖല സ്ഥാപന ജീവനക്കാർ എന്നിവർക്കാണ് മുൻകൂർ മുൻകൂർ ശമ്പളം വാങ്ങാനാവുക
  • കമ്പോള കമ്മിറ്റികളിലെ വ്യാപാരികൾക്ക് 50,000 രൂപ വരെ പിൻവലിക്കാം
  • കാർഷിക വായ്പകളിൽ ഒരാഴ്ചയിൽ 25000 രൂപ വരെ പിൻവലിക്കാം
⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE