ഓറിയോയുടെ ചോക്ലേറ്റ് മിഠായി എത്തി

Oreo Chocolate Candy Bars

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാണ് ഓറിയോ കുക്കികൾ. ഓറിയോവിനോടുള്ള ഈ വർധിച്ചു വരുന്ന ഇഷ്ടം കണക്കിലെടുത്താവണം ഇപ്പോൾ മിക്ക ഭക്ഷണശാലകളിലും ഓറിയോ ഉപയോഗിച്ചുണ്ടാക്കുന്ന മധുരപലഹാരങ്ങൾ ഒരുക്കുന്നത്. ഓറിയോ ഷെയ്ക്ക് മുതൽ ഓറിയോ ബ്രൗണി വരെ ഈ വിഭാഗത്തിൽ പെടും.

ബിസ്‌ക്കറ്റുകൾ ജനങ്ങൾക്കിടയിൽ പ്രചാരം നേടിയതിന് പിന്നാലെ ഓറിയോ കമ്പനിക്കാർ ഓറിയോയുടെ ചോക്ലേറ്റ് ബാറുകൾ വിപണിയിൽ ഇറക്കിയിരിക്കുകയാണ്.

ജർമൻ ചോക്ലേറ്റ് നിർമ്മാത്തക്കളായ മിൽക്കയുമായി ചേർന്നാണ് ഓറിയോ പുതിയ ചോക്ലേറ്റ് ബാറുകൾ ഉദ്പാദിപ്പിച്ചിരിക്കുന്നത്.

രണ്ട് തരം ചോക്ലേറ്റുകളാണ് ഓറിയോ പുറത്തിറക്കിയിരിക്കുന്നത്. ഓറിയോ മിൽക്ക ചോക്ലേറ്റ് കാൻഡി ബാറും, മിൽക്ക ഓറിയോ ബിഗ് ക്രഞ്ച് ചോക്ലേറ്റ് കാൻഡിയും.

Oreo Chocolate Candy Bars
oreo milka chocolate candy bar

ആദ്യത്തേതിൽ ഓറിയോ കുക്കിയുടെ ചെറു നുറുക്കുകൾ അടങ്ങിയ വാനില ക്രീമാണ് നടുക്കത്തെ ലെയറിൽ എങ്കിൽ, രണ്ടാമത്തേതിൽ രണ്ട് മിൽക്ക ചോക്ലേറ്റിന്റെ ഉള്ളിലെ വാനില ലെയറിന്റെ നടുവിലാണ് ഓറിയോ കുക്കി.

Oreo Chocolate Candy Bars
milka oreo big crunch chocolate candy

ഇപ്പോൾ മൂന്ന് സൈസുകളിൽ പുറത്തിറക്കിയിരിക്കുന്ന ഈ മിഠായി യുഎസിൽ മാത്രമേ ലഭ്യമാവുകയുള്ളു. ജനുവരി 2017 ഓടെ വിപണി സജീവമാവുമെന്ന് അധികൃതർ പറയുന്നു.

Oreo Chocolate Candy Bars

Oreo Chocolate Candy Bars

NO COMMENTS

LEAVE A REPLY