ഇതാണ് റിയൽ ലൈഫ് ഫുൻസുക് വാംഗ്ഡൂ

2009 ൽ പുറത്തിറങ്ങിയ ‘3 ഇഡിയറ്റ്സ്’ എന്ന ചിത്രത്തിൽ ആമിർ ഖാൻ അനശ്വരമാക്കിയ ‘ഫുൻസുക്ക് വാംഗ്ഡൂ’ എന്ന കഥാപാത്രത്തെ ആർക്കും മറക്കാനാവില്ല.
യഥാർത്ഥത്തിൽ അങ്ങനെയൊരു വ്യക്തിയുണ്ടോ ?? ലേയിലെ എഞ്ജിനിയറായ സോനം വാങ്ങ്ചുക് എന്ന ശാസ്ത്രജ്ഞനിൽ നിന്നാണ് ആമിറിന്റെ കഥാപാത്രം രൂപം കൊള്ളുന്നത്.
അദ്ദേഹത്തിന്റെ ‘ഐസ് സ്റ്റൂപാസ്’ എന്ന പദ്ധതിക്ക് ഈ വർഷത്തെ ‘റോളക്സ് ആവാർഡ്സ് ഫോർ എന്റർപ്രൈസ്’ പുരസ്കാരം ലഭിച്ചു. ചൊവ്വാഴ്ച്ച ലൊസ്സാഞ്ചൽസിൽ നടന്ന ചടങ്ങിലാണ് അദ്ദേഹത്തിന് ഈ പുരസ്കാരം സമ്മാനിച്ചത്.
50 വയസ്സുള്ള ഈ ശാസ്ത്രജ്ഞൻ കൃത്രിമമായി മഞ്ഞുപാളി ഉണ്ടാക്കിയിരിക്കുന്നത്. പശ്ചിമ ഹിമാലയത്തിലെ വരണ്ട പ്രദേശത്തുള്ള ജനങ്ങൾക്ക് കൃഷിക്കാവിശ്യമായ വെള്ളം ലഭിക്കാനാണ് ഇത്തരത്തിലൊരു കണ്ടുപിടുത്തവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
real life phunsuk wangdoo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here