യുകെയിൽ ഇനി ആനന്ദത്തിന്റെ ദിനങ്ങൾ

anandam to be released in US

6 പുതുമുഖങ്ങളെ വെച്ച് ബോക്‌സ് ഓഫീസ് ഹിറ്റ് സൃഷ്ടിച്ച ‘ആനന്ദം’ യുകെയിലും റിലീസാവുന്നു. ഈ വാർത്ത സംവിധായകൻ ഗണേശ് രാജ് തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്.

അടി കപ്യാരെ കൂട്ടമണി, പുതിയ നിയമം എന്നീ ചിത്രത്തെലൂടെ സിനിമ രംഗത്ത് തുടക്കം കുറിച്ച റോഷൻ മാത്യൂസ്, പുതുമുഖങ്ങളായ അരുൺ കുരിയൻ, തോമസ് മാത്യു, സിദ്ധി മഹാജൻകട്ടി,  അന്നു ആന്റണി, വിശാഖ് നായർ,അനാർക്കലി മരിക്കാർ, എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തിയ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ഗണേശ് രാജ് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ ഒക്ടോബർ 21 നാണ് റിലീസ് ആയത്.

 

anandam to be released in US

NO COMMENTS

LEAVE A REPLY