Advertisement

നോട്ട് നിരോധനത്തെ നിശിതമായി വിമര്‍ശിച്ച് അരുണ്‍ ഷൂരി

November 18, 2016
Google News 1 minute Read
Arun Shourie

നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച്​ മുൻ കേന്ദ്രമന്ത്രി അരുൺ ഷൂരി. ലക്ഷ്യം നല്ലതാണെങ്കിലും ഇത് ചിന്തിക്കാതെ എടുത്ത തീരുമാനമാണ്​ നോട്ട്​ അസാധുവാക്കലെന്ന്​ അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ദുരിതം മുൻകൂട്ടിക്കാണാൻ സർക്കാറിനായില്ല.

നോട്ട്​ അസാധുവാക്കൽ കള്ളപ്പണത്തെ തടയുമെന്ന്​ കരുതുന്നില്ല. കള്ളപ്പണം കൈയിലുള്ളവർ അത്​ പണമായി കിടക്കക്കടിയിൽ സൂക്ഷിക്കുകയില്ല. വിദേശത്ത്​ ആഭരണങ്ങളിലോ സ്​റ്റോക്ക്​ മാർക്കറ്റുകളിലോ നിക്ഷേപിക്കുകയാണ്​ ചെയ്യാറുള്ളത്​.വ്യാപം അഴിമതി, ശാരദാ ചിട്ടി തട്ടിപ്പ്​, നരദ അഴിമതി എന്നിവക്കെതി​​െര ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹസൻ അലി, മൊയിൻ ഖുറൈശി, വിജയ്​ മല്യ എന്നിവരെല്ലാം രക്ഷ​െപ്പട്ടു. ലളിത്​മോദി ഇ​പ്പോഴും സ്വതന്ത്രനാണ്​. പിന്നെ അഴിമതിയ്ക്കെതിരെ എന്ത് നടപടിയാണ് നടക്കുന്നത്. എന്തൊക്കെയോ വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതതെന്നും അരുണ്‍ ഷൂരി പറഞ്ഞു.

Arun Shourie

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here