രാജാ രവിവര്‍മ്മയുടെ ചിത്രത്തിന് ലേലത്തില്‍ 20 കോടി!

aution ravivarma painting

മുബൈയില്‍ നടന്ന ലേലത്തില്‍ രാജാ രവിവര്‍മ്മയുടെ ചിത്രത്തിന് ലഭിച്ചത് 20കോടി രൂപ!! മുബൈയിലെ പണ്ടോള്‍ ആര്‍ട്ട് ഗ്യാലറില്‍ നടന്ന ലേലത്തിലാണ് ചിത്രത്തിന് ഇത്രയും വില ലഭിച്ചത്. ഇതാദ്യമായാണ് രവിവര്‍മ്മ ചിത്രം ഇത്രയും കൂടിയ വിലയ്ക്ക് വിറ്റ് പോകുന്നത്. രാധ ഇന്‍ ദ മൂണ്‍ ലൈറ്റ് എന്ന ചിത്രമായിരുന്നു ഇത്. 5.5കോടി രൂപയില്‍ തുടങ്ങിയ ലേലമാണ് നാലുമിനുട്ടിനുള്ളില്‍20കോടി രൂപയായത്. പല ചിത്രകാരന്മാരുടേതടക്കം 93 ചിത്രങ്ങളാണ് ലേലത്തിന് വന്നത്.
1890ല്‍ രവിവര്‍മ്മ വരച്ച ചിത്രമാണ് രാധ ഇന്‍ദ മൂണ്‍ ലൈറ്റ്. തിരുവിതാംകൂര്‍ ദിവാനായിരുന്ന എസ്.ശുംഗ്രസുബ്ബയ്യരുടെ പിന്‍തലമുറക്കാരുടെ കൈവശമായിരുന്നു ഈ ചിത്രം ഉണ്ടായിരുന്നത്. ഇവരാണ് പുതിയ ഉടമസ്ഥന് ചിത്രം കൈമാറുന്നത്.

auction ravi varma painting

NO COMMENTS

LEAVE A REPLY