ചോറ്റാനിക്കര ക്ഷേത്രത്തിലെ സ്വര്‍ണ്ണ ലോക്കറ്റ് വില്‍പ്പനയിലും അന്വേഷണം

chottanikara gold lockets

നോട്ടുകള്‍ അസാധുവാക്കിയതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ നിന്ന് വിറ്റ് പോയത് 30ലക്ഷം രൂപയുടെ സ്വര്‍ണ്ണ ലോക്കറ്റ്. ഒമ്പത്, പത്ത് തീയ്യതികള്‍ കൊണ്ടാണ് ഇത്രയും ലോക്കറ്റുകള്‍ വിറ്റ് പോയിരിക്കുന്നത്. ക്ഷേത്രത്തിലെ ഒരു വര്‍ഷത്തെ വില്‍പനയിലും അധികമാണിത്.
കഴിഞ്ഞ ദിവസം വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചു. ലോക്കറ്റ് വാങ്ങിയവരുടെ വിശദാംശങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലെന്നാണ് ക്ഷേത്രംഭാരവാഹികള്‍ നല്‍കിയിരിക്കുന്ന വിശദീകരണം. എന്നാല്‍ ക്ഷേത്രം കൗണ്ടറിലുള്ള സിസിടിവി ക്യാമറ പരിശോധിക്കാനാണ് വിജിലന്‍സ് അധികൃതരുടെ ശ്രമം.

hottanikara gold lockets

NO COMMENTS

LEAVE A REPLY