നിവിന്‍ പോളി ചിത്രത്തിന്‍റെ ഷൂട്ടിംഗ് നിർത്തിവെച്ചു

Fathima

കേന്ദ്രം പ്രഖ്യാപിച്ച നോട്ട് അസാധുവാക്കൽ മൂലം സിനിമ ലോകവും പ്രതിസന്ധിയിൽ. നിവിൻ പോളി നായകനായ ‘സഖാവിന്റെ’ ഷൂട്ടിങ് നിർത്തിവെച്ചു. ചിത്രത്തിന്റെ മൂ ന്നാംഘട്ട ചിത്രീകരണമാണ് നിർത്തി വെച്ചത്. സിദ്ധാർഥ് ശിവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദിവസം മുന്ന് ലക്ഷം രൂപയെങ്കിലും ചിത്രാകരണത്തിനായി ആവശ്യമാണ്. ഇതിൽ സാങ്കേതിക വിദഗ്ധർക്ക് രണ്ടര ലക്ഷത്തോളം ചെക്കായി നൽകാമെങ്കിലും ഒരു ലക്ഷം രൂപയെങ്കിലും ദിവസ ചെലവിനായി കയ്യിൽ വെക്കേണ്ടതായുണ്ട്. എന്നാൽ നിലവിലെ അവസ്ഥയിൽ നിർമ്മാതാവിന് ആഴ്ചയിൽ 24,000 രൂപയേ ബാങ്കിൽ നിന്നും പിൻവലിക്കാവനാകു. ഇതുകൊണ്ട് ഒരു ദിവസം പോലും ചിത്രീകരണം നടത്താനാകില്ല.

NO COMMENTS

LEAVE A REPLY