തെരുവ് നായ്ക്കളുടെ  ആക്രമണം; പെൺകുട്ടി കിണറ്റിൽ വീണ് മരിച്ചു

stray dog

തെരുവ് നായ്ക്കളുടെ ആക്രമണത്തിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടി ആൾ മറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. തൃശ്ശൂർ കടങ്ങോട് വടക്കുംമുറി മേപ്പറമ്പത്ത് ഹരിദാസിന്റെ മകൾ ഗ്രീഷ്മ (15) ആണ് കിണറ്റിൽ വീണ് മരിച്ചത്.

രാവിലെ 7.30 ഓടെ അടുത്ത വീട്ടിൽ പാൽ വാങ്ങാൻ പോയി വരുന്ന വഴിയാണ് അപകടം. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

dog-challenge

stray dog

NO COMMENTS

LEAVE A REPLY