സഹകരണ ബാങ്കിലുള്ളത് പാവപ്പെട്ടവന്റെ പണം; മുഖ്യമന്ത്രി

pinarayi vijayan

സഹകരണ ബാങ്കിലുള്ളത് പാവപ്പെട്ടവന്റെ പണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ ബാങ്കുകളെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഭരണപക്ഷം നടത്തുന്ന സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കുകളെ തകർക്കാനുള്ള ശ്രമം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് റിസർവ്വ് ബാങ്കിന് മുന്നിൽ നടക്കുന്ന സമരം ഇന്ന് വൈകീട്ട് 5 മണി വരെ നീളും. സമരത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി സെക്രട്ടറി സീതാറാം യെച്ചൂരി, മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ തുടങ്ങിയവരും സംസാരിച്ചു.

NO COMMENTS

LEAVE A REPLY