ശസ്ത്രക്രിയയ്ക്കിടെ പഞ്ഞിത്തുണി വയറില്‍ മറന്ന് വച്ചു. അണുബാധയേറ്റ സ്ത്രീ മരിച്ചു

ശസ്ത്രക്രിയയ്ക്കിടെ രക്തം തുടയ്ക്കുന്ന പഞ്ഞിത്തുണി  വയറിനുള്ളിൽ മറന്നു വച്ചു തുന്നിക്കെട്ടിയതിനെ തുടര്‍ന്ന് അണുബാധയേറ്റ സ്ത്രീ മരിച്ചു. പത്തനംതിട്ട അഴൂര്‍ ഇളങ്ങള്ളൂര്‍ മോഹനന്റെ ഭാര്യ അമ്പിളിയാണ് മരിച്ചത്. വയറിനുള്ളില്‍ കുടുങ്ങിയ പഞ്ഞിക്കെട്ട് പുറത്തെടുത്തെങ്കിലും അണുബാധ കൂടിയത് നിമിത്തം ആന്തരിക അവയവങ്ങളും കുടലും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭപാത്രംനീക്കം ചെയ്യാന്‍ ഓപ്പറേഷന്‍ കഴിഞ്ഞതിന് ശേഷമാണ് അമ്പിളിയ്ക്ക് വയറുവേദന വന്നത്. എന്നാല്‍ അസ്വാഭാവികമായി ഒന്നും ഇല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ അമ്പിളിയെ മടക്കി അയച്ചു. എന്നാല്‍ വേദന കലശലായതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായി. ഇവിടെ നിന്നാണ് പഞ്ഞി വയറ്റില്‍ കുടുങ്ങിയ കാര്യം തിരിച്ചറിഞ്ഞത്.

NO COMMENTS

LEAVE A REPLY