Advertisement

സുരേഷ് ഗോപിയുടെ ആഢംബര കാർ രജിസ്‌ട്രേഷനിൽ നികുതി വെട്ടിപ്പ് ?

November 19, 2016
Google News 14 minutes Read

രാജ്യം ഒന്നാകെ നോട്ട് ക്ഷാമത്തിൽ ദുരിതമനുഭവിക്കുമ്പോൾ ബിജെപി എംപി സുരേഷ്‌ഗോപിയുടെ നികുതി വെട്ടിപ്പ് തുറന്നുകാട്ടി സോഷ്യൽ മീഡിയ. സുരേഷ് ഗോപിയുടെ PY01BA0999 എന്ന Audi Q7 ആണ് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത് വഴി നികുതി വെട്ടിപ്പ് നടത്തിയതായി പറയുന്നത്.

ആഢംബര കാറുകൾക്ക് നികുതി കൂടുതലായതിനാൽ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്നത് പതിവാണ്. കള്ളപ്പണത്തിനെതിരെ പൊരുതുകയാണെന്ന് പറയുമ്പോൾതന്നെ ബിജെപിയുടെ ഒരേ ഒരു എംപി നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് ആരോപണം.

20ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകൾക്ക് പുതുച്ചേരിയിൽ 55,000 ഫഌറ്റ് ടാക്‌സ് നൽകിയാൽ മതി എന്നതാണ് ആഡംബര വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.

റോഡ് ടാക്‌സ് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലിയ കാറുകൾക്ക് 8% മാത്രമാണ് ടാക്‌സ് ഇനത്തിൽ ഈടാക്കുന്നത്. 75 ലക്ഷത്തോളം വിലയുള്ള Audi Q7 കാറിന് പോണ്ടിച്ചേരിയിൽ നിന്ന് വാങ്ങിയാൽ അഞ്ചര ലക്ഷം രൂപയോളം ടാക്‌സ് ഇനത്തിൽ ലാഭിക്കാം. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ തൽക്കാലത്തേക്ക് ഒരു അഡ്രസ് വേണം. അത് ഡീലർമാർതന്നെ നൽകുകയാണ് പതിവ്.

suresh-gopi

ഫേസ്ബുക്കിൽ ചർച്ചയായ പോസ്റ്റിന്റെ പൂർണ്ണ രൂപം

കേരളത്തിൽ ഓടുന്ന വാഹനങ്ങ‌ൾ എവിടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്?

അതെന്ത് ചോദ്യം എന്നല്ലേ? നമ്മുടെ വീടിന്റെ അഡ്രസ് കൊടുത്താൽ അടുത്ത ആർ ടി ഓ ഓഫീസിൽ രജിസ്റ്റർ ചെയ്യാം.

പിന്നെ ചില വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യുന്നതെന്തിനാണ്?

ചില വാഹനങ്ങൾ എന്നല്ല ചില ആളുകൾ എന്നാ‌ണ്‌ പറയേണ്ടത്. എന്നുവച്ചാൽ സംഗതി ചില തരത്തിലുള്ള വൻകിട പണക്കാരുടെ ഒരു ഫാഷനാണ്. (പണക്കാരുടെ എന്ന് ജനറലൈസ് ചെയുതുകൂടാ, പണമുണ്ടാക്കൽ ഇന്ത്യയിൽ ഒരു കുറ്റമല്ല. മര്യാദക്ക് ബിസിനസ് ചെയ്യുന്ന അനേകം പേർ ഈ നാട്ടിലുണ്ട്). നികുതി വെട്ടിപ്പ് എന്ന് മലയാളത്തിലും ടാക്സ് ഇവേഷൻ എന്ന് ഇംഗ്ലീഷിലും പറയും.

അതായത് പോണ്ടിച്ചേരിയിൽ ഇരുപത് ലക്ഷം രൂപക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപ ഫ്ലാറ്റ് ടാക്സാണ്. അതിന് താഴെയുള്ളവക്ക് വെറും പതിനയ്യായിരം രൂപയും. ഏറ്റവും റോഡ് ടാക്സ് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലിയ കാറുകൾക്ക് 8%. 75 ലക്ഷത്തോളം വിലയുള്ള Audi Q7 കാറിന് കേരളത്തിൽ പോണ്ടിച്ചേരിയിൽ നിന്ന് വാങ്ങിയാൽ ഏതാണ്ടൊരു അഞ്ചര ലക്ഷം രൂപ ടാക്സ് മുക്കാം. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ തൽക്കാലത്തേക്ക് ഒരു അഡ്രസ് വേണം. അത് പൊതുവെ ഡീലർമാർ തന്നെ കൊടുത്തോളും.

( എഡിറ്റ്: – Audi Q7 ‌ന്‌ ഇരുപതുശതമാനം വരെ നികുതി വരുമെന്ന് അറിയുന്നു. അത് ശരിയാണെങ്കിൽ ഇതിലും വളരെ വലുതായിരിക്കും ടാക്സ് വെട്ടിപ്പ്)

നിയമപരമായും ധാർമ്മികമായും ഒരു വാഹനം ഉപയോഗിക്കുന്ന സംസ്ഥാനത്താണ് അതിന്റെ നികുതി അടക്കേണ്ടത്. ജോലിയോ താമസമോ മാറുമ്പോൾ ആളുകൾ സ്വകാര്യവാഹങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാറുണ്ട്, കേരളം പൊതുവേ അത്തരം മാറ്റങ്ങളോട് സൗഹാർദ്ദപൂർണ്ണമായ സമീപനമാണ് എടുക്കാറുള്ളത്. കർണ്ണാടകയിലെയോ തമിഴ്നാട്ടിലെയോ പോലെ റോഡിൽ കാണുന്ന മറ്റ് സംസ്ഥാനവാഹങ്ങൾക്കു നേരെ കേരളാ പോലീസ് ചാടി വീഴാറില്ല. അതങ്ങനെത്തന്നെയാണ് വേണ്ടതും. ഇൻക്ലൂസിവിറ്റിയുടെ നഷ്ടങ്ങൾക്കുനേരെ ഒരു ജനാധിപത്യസമൂഹം കണ്ണടക്കക്കുക തന്നെയാണ് വേണ്ടത്, അല്ലാതെ അത് ദുരുപയോഗം ചെയ്യുന്നവരുടെ പേരിൽ സാമാന്യമനുഷ്യരെ ബുദ്ധിമുട്ടിക്കുകയല്ല.

എന്നിട്ടും നയിച്ചുതിന്നുന്ന മലയാളികളാരും മനപ്പൂർവ്വം നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയിൽ പോയി വണ്ടി വാങ്ങാറില്ല. ഒരു കുടുംബം കാലങ്ങൾ സ്വപ്നം കണ്ട് നാലു ലക്ഷം രൂപ ലോണെടുത്ത് വാങ്ങുന്ന ചെറിയ ഒരു കാറി‌ന്‌ പോലും, വലിയ തുക ലാഭിക്കാമെങ്കിലും. ഉളുപ്പെന്ന ഒന്ന് സാമാന്യമനുഷ്യർക്കുള്ളതുകൊണ്ടാവണം. അതേ സമയം നയിക്കാതെ തിന്നുന്നവർ ചെയ്യാറുണ്ടുതാനും.

ഇനി ഈ വീഡിയോ കാണുക.രാവിലെ യാദൃശ്ചികമായി മീഡിയാവൺ ചാനൽ കണ്ടപ്പോൾ ശ്രദ്ധിച്ചതാണ്. അതിലൊരു Audi Q7 കാർ കാണും. സുരേഷ് ഗോപിയുടെ കാറാണ്. ബി ജെ പി യുടെ രാജ്യസഭാ എം പി, അതും രാജ്യസഭാ തെരഞ്ഞെടുപ്പിനൊന്നും നിന്ന് എം പി ആയതല്ല, ബി ജെ പി നോമിനേറ്റ് ചെയ്ത് പ്രസിഡൻഡ് ഓഫ് ഇന്ത്യാ നേരിട്ട് അവരോധിച്ച എം പി. അതിന്റെ നമ്പറ് ശ്രദ്ധിക്കുക. PY 01 BA 999. എം പി എന്ന് ബോർഡുമുണ്ട്.

അതിപ്പോ സുരേഷ് ഗോപി തൽക്കാലത്തേക്ക് വല്ല സുഹൃത്തിന്റെയും വാഹനം കടം വാങ്ങിയതാണെങ്കിലോ? നമ്പറൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. തിരക്കുള്ള മനുഷ്യനല്ലേ?

ശരിയാണ്. അങ്ങനെ ഒരു സാദ്ധ്യതയുണ്ട്. ആ നമ്പറെടുത്ത് വാഹൻ എന്ന രജിസ്ട്രേഷൻ നമ്പറുകൾ വച്ച് ഉടമയെ കണ്ടുപിടിക്കാനുള്ള സർക്കാർ സംവിധാനത്തിലേക്ക് ഒരു എസ് എം എസ് അയക്കുക. (Type VAHAN xxx where xxx is vehicle no. and send sms to 7738299899) ഇങ്ങനെ ഒരു മറുപടി കിട്ടും.

PY01BA0999 [PUDUCHERRY,PY]
Owner:1-SURESH GOPI
Vehicle:AUDI Q7(DIESEL)
L.M.V. (CAR)
RC/FC Expiry:26-Jan-25
Finance:HDFC BANK LTD
MV Tax upto:(LifeTime)
-Courtesy:MoRTH/NIC

ഒന്നുമില്ല. സംഭവം സിംപിളും പവർഫുള്ളുമാണ്. നികുതിവെട്ടിപ്പിനെതിരെ പൊരുതി മരിക്കുന്ന കേരളത്തിലെ ബി ജെ പിയുടേ ആകപ്പാടെയുള്ള ഒരു എം പി യാണ്. എനിക്കതിൽ അത്ഭുതമൊന്നുമില്ല, നിങ്ങൾക്കുണ്ടെങ്കിൽ തലക്കകത്ത് ഒന്നുകിൽ അജ്ജാതി നിഷ്കളങ്കൻ വേണം, അല്ലെങ്കിൽ മറ്റേ കുറുവടി ടീമായിരിക്കണം.

ഇനിയിപ്പോ സുരേഷ് ഗോപിക്ക് പോണ്ടിച്ചേരിയിൽ വീടുണ്ടോ, സ്ഥിരതാമസക്കാരനാണോ, വണ്ടി വല്ലപ്പോഴും കേരളത്തിൽ കൊണ്ടുവന്നതാണോ, ഇനി വണ്ടി ഡെൽഹിയിലാണോ ഓടുന്നത്, എന്നൊന്നും എനിക്കറിയില്ല. സുരേഷ് ഗോപി നികുതി വെട്ടിച്ചു എന്ന് ഞാനൊട്ട് പറഞ്ഞിട്ടുമില്ല. വേറൊരിടത്ത് ഓടുന്ന വണ്ടി പോണ്ടിച്ചേരിയിലെ റോഡല്ല ഉപയോഗിക്കുന്നത് എന്നും റോഡ് ടാക്സ് റോഡ് ഉപയോഗിക്കുന്നതിനാണെന്നും പക്ഷേ എനിക്കറിയാം. അല്ല പറയാൻ പറ്റില്ലല്ലോ. ഏതാ നിന്റെ രാജ്യം എന്നത് മൂപ്പരുടെത്തന്നെ ഡയലാഗാണല്ല്?!

ഇനി ചില ലിങ്കുകളും കാണുക.

1 . People register vehicles from Puducherry to evade taxes

http://timesofindia.indiatimes.com/…/articleshow/9724864.cms

2. Premium car buyers take government for a ride

http://m.thehindu.com/…/premium-car-buye…/article4671139.ece

3. Special drive against vehicles registered in Pondicherry soon

http://timesofindia.indiatimes.com/…/articlesh…/51112547.cms

4. Luxury cars costs govt. 8 cr per month, in a bid to evade tax

https://m.cartrade.com/…/luxury-cars-costs-govt-8-cr-per-mo…

5. What is the advantage of registering vehicle in Union territories like Pondicherry?

https://www.quora.com/What-is-the-advantage-of-registering-…

 

suresh gopi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here