തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു

election

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് സമാധാനപരമായി പുരോഗമിക്കുന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂർ, അരവാക്കുറിച്ചി, തിരുപ്പറൻകുണ്ട്രം നിയമസഭാ മണ്ഡലത്തിലും പുതുച്ചേരി നെല്ലിത്തോപ്പ് മണ്ഡലത്തിലും വോട്ടെടുപ്പ് നടക്കുകയാണ്.

മുഖ്യമന്ത്രി വി. നാരായണ സ്വാമിയാണ് പുതുച്ചേരിയിലെ നെല്ലിത്തോപ്പ് മണ്ഡലത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന നാരായണസ്വാമിയ്ക്ക് മത്സരിക്കാനായി നെല്ലിത്തോപ്പ് മണ്ഡലത്തിലെ കോൺഗ്രസിന്റെ സിറ്റിങ് അംഗത്തെ രാജിവെപ്പിച്ചാണ് ജനവിധി തേടുന്നത്.

തെരഞ്ഞെടുപ്പിനെ തുടർന്ന് വ്യാപകമായി പണം ഒഴുകുന്നുണ്ടെന്ന് കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിൽ തമിഴ്‌നാട്ടിലെ മൂന്ന് മണ്ഡലങ്ങളിൽനിന്ന് 13 കോടി രൂപയുടെ അനധികൃത പണം തെരഞ്ഞെടുപ്പ് കമീഷൻ പിടിച്ചെടുത്തിരുന്നു.

വോട്ടെടുപ്പിനായി ആയിരം നിരീക്ഷകരെയും അയ്യായിരം സുരക്ഷാ സേനാംഗങ്ങളെയും നിയോഗിച്ചതായി കമീഷണർ രാജേഷ് ലഖാനി അറിയിച്ചു. മൂന്ന് മണ്ഡലത്തിലും അണ്ണാഡി.എം.കെ, ഡി.എം.കെ കക്ഷികളാണ് മത്സരിക്കുന്നത്.

election

NO COMMENTS

LEAVE A REPLY