കലാഭവൻ മണിയുടെ മരണം; നുണപരിശോധന ഫലം പുറത്ത്

kalabhavan mani

നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധന ഫലം പുറത്ത്. നുണപരിശോധനയിൽ അസ്വാഭാവികമായി ഒന്നും ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. പോലീസിന് ലഭിച്ച റിപ്പോർട്ടിലാണ്.

ആറ് പേരെയാണ് മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. പോലീസിന് നൽകിയ മൊഴിതന്നെയാണ് ഇവർ നുണപരിശോധനയിലും നൽകിയത്.

കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനും ബന്ധുക്കളും നൽകിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

മണിയുടെ മനേജർ, ഡ്രൈവർ, സഹായികൾ എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവർ പോലീസിന് നൽകിയ മൊഴി സത്യമാണോ എന്ന് അറിയാനാണ് പരിശോധന നടത്തിയത്.

kalabhavan mani

NO COMMENTS

LEAVE A REPLY