ഐഎസ്എലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സും മുംബൈയും നേർക്കു നേർ

kerala-blasters

ഹോം ഗ്രൗണ്ടിൽ തുടർച്ചയായ രണ്ട് ജയങ്ങൾക്ക് ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് മുംബൈയെ നേരിടും. മത്സരം വൈകീട്ട് 7 മണിക്ക് മുംബൈയിൽ നടക്കും.

ഈ സീസണിൽ ഏറ്റവും കുറച്ച് ഗോളുകൾ വഴങ്ങിയ ടീമുകളാണ് കേരളവും മുംബൈയും. എട്ടു ഗോളാണ് ഇരുടീമും ഇതുവരെ വഴങ്ങിയത്. മുംബൈ 11 മത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി രണ്ടാമതു നിൽക്കുമ്പോൾ 10 മത്സരങ്ങളിൽനിന്ന് 15 പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. ആദ്യനാലു ടീമുകളിലൊന്നാകാൻ ഇരുടീമിനും വിജയം ആവശ്യമാണ്.

NO COMMENTS

LEAVE A REPLY