അസമിൽ കുഴിബോംബ് സ്‌ഫോടനം; 3 സൈനികർ കൊല്ലപ്പെട്ടു

assam

അസമിൽ കുഴിബോംബ് സ്‌ഫോടനത്തിൽപെട്ട് മൂന്ന് സൈനികർ കൊല്ലപ്പെട്ടു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.അസമിലെ ടിൻസൂകിയ ജില്ലയിലെ ഡിഗ്‌ബോയിൽ പുലർച്ചെ 5.30ഓടെയാണ് ആക്രമണം ഉണ്ടായത്. സൈനിക വാഹന വ്യൂഹം കടന്നുപോകുമ്പോൾ റോഡിൽ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

ബോംബ് പെട്ടിത്തെറിച്ചതിന് പിന്നാലെ സൈനിക വാഹന വ്യൂഹത്തിന് നേരെ തീവ്രവാദികൾ വെടിയുതിർത്തു. ഇവിടെ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.

NO COMMENTS

LEAVE A REPLY