ഇന്ന് നോട്ട് മാറ്റം മുതിർന്ന പൗരന്മാർക്ക് വേണ്ടി മാത്രം

0
61
banking for old citizen only
ഇന്ന് ബാങ്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കൊഴികെ പഴയ 500/ 1000 രൂപ നോട്ടുകള്‍ കൗണ്ടറില്‍ മാറ്റിനല്‍കില്ല. ഏതു ബാങ്കിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് 2,000 രൂപയുടെ പഴയ നോട്ട് മാറ്റിയെടുക്കാം. സ്വന്തം അക്കൗണ്ടുള്ള ബാങ്കുകളില്‍ ഇടപാടുകാര്‍ക്ക് പഴയ നോട്ട് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം.
ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
താൽകാലികമായി മാറ്റിവെച്ച ജോലികൾ ബാങ്ക് ജീവനക്കാർക്ക് പൂർത്തിയാക്കുന്നതിനും വേണ്ടിയാണ് ഇന്നത്തെ നോട്ടുമാറ്റം ഐ.ബി.എ പരിമിതപ്പെടുത്തിയത്.
എന്നാൽ അക്കൗണ്ടുള്ള ശാഖകളിൽ നിന്നും ഇടപാടുകാർക്ക് പണം മാറ്റി വാങ്ങാം.
ഈ ഞായറാഴ്ച ബാങ്കുകൾക്ക് അവധിയായിരിക്കും.

NO COMMENTS

LEAVE A REPLY