യുഡിഎഫിൽ ഭിന്നത; സുധീരനെ തള്ളി ലീഗ്

0
88
udf

സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സംയുക്ത സമരമില്ലെന്ന സുധീരന്റെ നിലപാടിനെ തളളി മുസ്ലീം ലീഗ് രംഗത്ത്. ഇടത് വലത് മുന്നണികൾ ഒരുമിച്ച് സമരം നടത്തണമെന്ന ആവശ്യവുമായാണ് ലീഗ് രംഗത്തെത്തിയിരിക്കുന്നത്.  ഇതോടെ യുഡിഎഫിൽ ഭിന്നത രൂക്ഷമായി.

കഴിഞ്ഞ ദിവസം സംയുക്ത സമരത്തിന് തയ്യാറാണെന്ന് ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു. ഒപ്പം മുഖ്യമന്ത്രി നടത്തിയ സത്യാഗ്രഹത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ബിജെപിയെ എതിർക്കാൻ അവരുടെ ശൈലി ഉപേക്ഷിച്ചിട്ട് വേണം സമരം നടത്താനെന്നും സംയുക്ത സമരം ഉണ്ടാകില്ലെന്നും ഇന്ന് സുധീരൻ വ്യക്താക്കിയിരുന്നു. സഹകരണ മേഖലയ്‌ക്കെതിരെയുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡൽഹിയിലാണ് സമരം നടത്തേണ്ടതെന്നും സുധീരൻ.

ഇടതുപക്ഷവുമായി സഹകരിച്ച് സമരം നടത്തുന്നതിൽ യുഡിഎഫിൽ ഭിന്നാഭിപ്രായമുണ്ടെന്ന് വാർത്തകൾ വരുന്നതിനിടയിലാണ് കെപിസിസി അധ്യക്ഷനും മുസ്ലീം ലീഗും രണ്ട് അഭിപ്രായവുമായി എത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY