ആറ്റിങ്ങലില്‍ നിന്ന് പാക്കിസ്ഥാന്‍ വഴി ഹോളണ്ടിലേക്ക് ഒരു വണ്ടി!!

0
1695
mahindra maxi truck

നാല് മാസം മുമ്പ് നെതര്‍ലാന്റുകാരന്‍ ജെറിക്ക് റ്റെന്‍ ഡസ്കോട്ടും ഭാര്യ പൗളിനും കേരളത്തിലെ ആറ്റിങ്ങലില്‍ നിന്ന് ഒരു യാത്ര തുടങ്ങി. പാക്കിസ്ഥാന്‍, ഇറാന്‍, തുര്‍ക്കി, യൂറോപ്പ് എന്നീ രാജ്യങ്ങളിലൂടെ ഇവര്‍ സഞ്ചരിച്ച് കഴിഞ്ഞു. മരുഭൂമിയും മഞ്ഞുമലകളും താണ്ടി ഇവര്‍ നടത്തിയ യാത്രയ്ക്ക് ഒരു വലിയപ്രത്യേകതയുണ്ട്. അവര്‍ യാത്ര ചെയ്യാനെടുത്ത വണ്ടി തന്നെയാണ് അത്. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ മാക്സി കാബിലാണ് ഇവര്‍ ഈ യാത്രയായ യാത്രയൊക്കെ നടത്തിയത്. ഈ വാഹനം സ്വന്തമാക്കിയതാകട്ടെ കേരളത്തില്‍ നിന്നും!!

ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയ്ക്കാണ് ജെറിക്ക് ആറ്റിങ്ങലില്‍നിന്ന്  ഈ വണ്ടി സ്വന്തമാക്കിയത്. എന്നാല്‍ നിയമത്തിന്റെ നൂലാമാലകള്‍ ജെറിയേയും ഭാര്യയേയും ഇത്തിരി കഷ്ടപ്പെടുത്തി. രണ്ട് മാസം ഓഫീസുകളില്‍ കയറി ഇറങ്ങിയതിന് ശേഷമാണ് ഇവര്‍ക്ക് വണ്ടിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്.  നിരവധി സ്പോണ്‍സര്‍മാരാണ് ജെറിക്കിന്റേയും ഭാര്യയുടെയും ഈ സ്വപ്നത്തിന് താങ്ങായി നിന്നത്. ഇവര്‍ കടന്നുപോയ ഒരോ കിലോമീറ്ററും ഓരോ സ്പോണ്‍സര്‍മാരുടേതായിരുന്നു. അത്തരത്തില്‍ സഹായിച്ചവരുടെയെല്ലാം പേരും , അവര്‍ സഹായിച്ച ‘ദൂരവും’ കാണിച്ച് ഫോട്ടോയും ഇരുവരും ഫെയസ് ബുക്കില്‍ പോസ്റ്റ് ചെയ്യും.

 

രജിസ്ട്രേഷനും, സ്പോണ്‍സര്‍മാര്‍ക്കുമായി ആദ്യം കുറച്ച് കഷ്ടപ്പെട്ടുവെങ്കിലും ആ സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഈ ദമ്പതികള്‍. ഇന്നാണ് ഇവര്‍ ഹോളണ്ടിലെത്തിച്ചേരുക!

mahindra maxi truck, attingal, holland, journey

NO COMMENTS

LEAVE A REPLY