ഇനി പെട്രോൾ പമ്പുകൾ വഴി പണം പിൻവലിക്കാം

petrol pump petrol pump, sunday remains closed

ബാങ്ക് അക്കൗണ്ടിലെ പണം ഇനി പെട്രോൾ പമ്പുകൾവഴി പിൻവലിക്കാം. സംസ്ഥാനത്തും ഇതിനുള്ള സംവിധാനം നടപ്പാക്കി തുടങ്ങി. ഭാരത് പെട്രോളിയവുമായി ചേർന്ന് എസ്ബിഐആണ് പെട്രോൾ പമ്പുകൾ വഴി പണം പിൻവലിക്കാനുള്ള സംവിധാനം ഒരുക്കുന്നത്.

നോട്ട പിൻവലിച്ചതോടെ എടിഎമ്മിന് മുമ്പിൽ മണിക്കൂറുകളോളം വരി നിന്ന് മടുത്തവർക്ക് ഇത് ആശ്വാസമാകും.

ഭാരത് പെട്രോളിയത്തിന്റെ തെരഞ്ഞെടുത്ത പമ്പുകളിലാണ് ഈ സൗകര്യമൊരുങ്ങുക. സ്വയ്പ് മെഷീനിൽ കാർഡ് റീഡ് ചെയ്ത് വിവരങ്ങൾ നൽകിയാൽ പമ്പിലെ കൗണ്ടറിൽനിന്ന് പണം സ്വീകരിക്കാം. ഇതിനൊപ്പം ബാലൻസ് അടങ്ങിയ രസീതും ലഭിക്കും. അടുത്തുള്ള എസ്ബിഐ ബ്രാഞ്ചിൽ അന്വേഷിച്ചാൽ തൊടട്ടുത്ത് ഈ സൗകര്യം ലഭ്യമാകുന്ന പമ്പ് ഏതെന്ന് അറിയാൻ കഴിയും

 

Petrol Pump

NO COMMENTS

LEAVE A REPLY