ട്രംപിന്റെ സ്വർണ്ണച്ചിറകുള്ള പക്ഷി

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ബന്ധപ്പെട്ട വാർത്തകൾക്ക് മത്സരം പ്രഖ്യാപിച്ച് ഇന്ന് വരെ കുറവുണ്ടായിട്ടില്ല. വാർത്തയാകാറുള്ളത് മിക്കപ്പോഴും ട്രംപിന്റെ പ്രസ്ഥാവനകളിലൂടെയാണ്.

കൈകഴുകുന്ന പൈപ് മുതൽ സീറ്റ് ബെൽറ്റ് വരെ സ്വർണ്ണംകൊണ്ട് നിർമ്മിച്ചിട്ടുള്ള ട്രംപിന്റെ വിമാനമാണ് ഇപ്പോൾ താരം. അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്‌സ് വൺ വിമാനത്തെ കുറിച്ചല്ല ഈ പറയുന്നത്. ബിസിനസ്സുകാരനായ ഡൊണാൾഡ് ട്രംപിന്റെ സ്വന്തം വിമാനത്തെ കുറിച്ചാണ്.

trump-force-oneബോയിങ് 757-200 ആണ് ഡ്രംപിന്റെ സ്വന്തം വിമാനം. ടി ബേർഡ് എന്നാണ് ഈ വിമാനത്തെ ട്രംപ് ഇഷ്ടത്തോടെ വിളിക്കുന്നത്. ഇതിന്റെ സീറ്റ് ബെൽറ്റടക്കം 24 ക്യാരറ്റ് സ്വർണ്ണത്തിൽ നിർമ്മിച്ചതാണ്.

trump-force-onetrump-force-oneപ്രധാന സ്വീകരണ മുറിയിൽ പ്രത്യേകം സജ്ജീകരിച്ച സോഫകളും സൗണ്ട് സിസ്റ്റവും 57 ഇഞ്ച് ടെലിവിഷനും. ഡൊണാൾഡ് ട്രംപിന്റെ സ്വന്തം മുറിയിൽ ചുമർ അലങ്കരിച്ചിരിക്കുന്നത് സ്വർണ്ണപട്ടുകൊണ്ട്. സ്‌പെഷ്യൽ ഗസ്റ്റുകൾക്കായി പ്രത്യേക വിഐപി ഏരിയ, ഇങ്ങനെ പോകുന്ന വിമാനത്തിനുള്ളിലെ വിശേഷങ്ങൾ.

Subscribe to watch more

 

NO COMMENTS

LEAVE A REPLY