കാൺപൂർ ട്രെയിൻ അപകടം; മരണസംഖ്യ 116 ആയി

kanpur train accident

ഉത്തർപ്രദേശിലെ കാൺപൂരിലെ ട്രെയിൻ അപകടം മരണം 116 ആയി. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. 150 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുലർച്ചെ മൂന്നോടെ കാൺപൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ പൊക്രയാൻ പട്ടണത്തിലാണ് അപകടം നടന്നത്.

ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നാല് എസി കോച്ചുകളടക്കം 14ബോഗികളാണ് അപകടത്തിൽ പെട്ടത്. മരണ സംഖ്യ ഇനിയും ഉയരാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിൽ പരിക്കേറ്റവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും റെയിൽവേ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY