സർവ്വകക്ഷി യോഗത്തിൽനിന്ന് ബിജെപി നേതാക്കൾ ഇറങ്ങിപ്പോയി

kummanam

സഹകരണ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിൽനിന്ന് ബിജെപി നേതാക്കൾ ഇറങ്ങിപ്പോയി. എൽ.ഡി.എഫും യു.ഡി.എഫും അഭിപ്രായങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് ഡൽഹിയിലേക്ക് പോകുന്ന സർവ്വകക്ഷി പ്രതിനിധി സംഘത്തിൽ ബി.ജെ.പി പ്രതിനിധി ഉണ്ടാകില്ലെന്നും കുമ്മനം.

ഇടതുമുന്നണിയും യു.ഡി.എഫും കള്ളപ്പണക്കാർക്കൊപ്പമാണ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ ഇടപാടുകൾ സുതാര്യമാക്കണം. സഹകരണ ബാങ്കുകൾ ആർ.ബി.ഐ മാനദണ്ഡങ്ങൾ പാലിക്കണം. കള്ളപ്പണക്കാരുടെ മുന്നണികൾക്കെതിരെ ബി.ജെ.പി നവംബർ 28ന് ജനകീയ സദസ് സംഘടിപ്പിക്കുമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

സഹകരണ മേഖലയെ കേന്ദ്രസർസർക്കാർ തകർക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സത്യാഗ്രഹ സമരം നടത്തിയിരുന്നു. കേന്ദ്ര നിലപാടുകൾക്കെതിരെ ഒറ്റഅ കെട്ടായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് മുസ്ലീം ലീഗ്. എന്നാൽ കോൺഗ്രസിനിടയിൽ ഈ വിഷയത്തിൽ ഇതുവരെയും സമവായമായിട്ടില്ല.

NO COMMENTS

LEAVE A REPLY