ഷൂട്ടിംഗ് താരം സൂസന്‍ കോശി ഇനി സിഐ

0
182
Elizabeth Susan Koshy

ദേശീയ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ കേരള ഷൂട്ടിങ് താരം എലിസബത്ത് സൂസന്‍ കോശിക്ക് പൊലീസില്‍ ജോലി ലഭിച്ചു. സി.ഐ റാങ്കിലാണ് നിയമനം ലഭിച്ചിരിക്കുന്നത്. പല കാരണങ്ങളാല്‍ വൈകിയ ജോലിയാണ് ഇപ്പോള്‍ സൂസനെ തേടി എത്തിയിരിക്കുന്നത്. ഏതാനും മാസം മുമ്പാണ് എലിസബത്തിന് നിയമന ഉത്തരവ് ലഭിച്ചത്.  പേപ്പറിലെ ചില പിശകുകള്‍ മൂലം നിയമനം വൈകി. ഇപ്പോള്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പ്രശ്നം കൊണ്ടു വരുകയും മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്ത് നിയമന ഫയലില്‍ ഒപ്പുവെക്കുകയുമായിരുന്നു.

Elizabeth Susan Koshy, shooting, national games

 

NO COMMENTS

LEAVE A REPLY