ഇന്ധന വിതരണം പ്രതിസന്ധിയിലേക്ക്; ഐഒസി സമരം തുടരും

IOC Strike

സംസ്ഥാനത്ത് ഇന്ധന വിതരണം പ്രതിസന്ധിയിലാക്കിക്കൊണ്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കൊച്ചി ഇരുമ്പനം പ്ലാന്റിൽ ലോറി സമരം തുടരും. പമ്പ് ഉടമകളും ടാങ്കർ ലോറി ഉടമകളും തമ്മിൽ പ്രശ്‌നപരിഹാര്തതിനായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.

എന്നാൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള അവശ്യ സർവ്വീസുകൾക്ക് ഇന്ധനം നൽകുന്നത് നിർത്തില്ലെന്നും സമരക്കാർ അറിയിച്ചു. ഇന്ധനടാങ്കുകൾ തടഞ്ഞാൽ പമ്പുകൾ അടച്ചിടുമെന്ന നിലപാടിലാണ് പമ്പ് ഉടമകൾ.

NO COMMENTS

LEAVE A REPLY