ഇത് ആത്മാര്‍ത്ഥതയുടെ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക്- മോഹന്‍ലാല്‍

mohanlal blog

കള്ളനോട്ടിന്റെ സമാന്തര സാമ്പത്തികലോകത്തിനും, അഴിമതിയുടെ മറയില്‍ പതിയിരിക്കുന്ന തീവ്രവാദത്തിനും എതിരായാണ് സര്‍ജ്ജിക്കല്‍ സ്ട്രൈക്ക് മോദി പ്രഖ്യാപിച്ചതെന്ന് മോഹന്‍ലാല്‍. സ്വന്തം ബ്ലോഗിലൂടെയാണ് നോട്ട് നിരോധനത്തിനെതിരെയുള്ള അനുകൂല അഭിപ്രായം മോഹന്‍ലാല്‍ പങ്കുവച്ചത്.  സത്യത്തിന്റെ ഇന്ത്യയ്ക്ക് വേണ്ട് ഒരു ബിഗ് സല്യൂട്ട് എന്ന തലക്കെട്ടോടെയാണ് ലേഖനം എഴുതിയിരിക്കുന്നത്.
വരി നില്‍ക്കുന്നതിന്റെ വിഷമം മനസിലാകുന്നു, മദ്യഷോപ്പിന് മുന്നിലും, സിനിമാ ശാലകള്‍ക്ക് മുന്നിലും, ആരാധാനാലയങ്ങളുടെ മുന്നിലും പരാതികളില്ലാതെ വരി നില്‍ക്കുന്ന നമ്മള്‍ ഒരു നല്ല കാര്യത്തിന് വേണ്ടി അല്‍പം വരി നില്‍ക്കുന്നതില്‍ കുഴപ്പം ഒന്നും ഇല്ലെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിക്കുന്നു. ജീവതത്തില്‍ വരിനില്‍ക്കാത്ത നിങ്ങള്‍ക്കിതിനെ കുറിച്ച് എന്ത് അറിയാമെന്ന മറുചോദ്യം വായിക്കുന്നവരുടെ മനസില്‍ ഉണ്ടാകുമെന്നും, തനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം താനും വരി നിന്നാണ് തന്റെ കാര്യങ്ങള്‍ സാധിക്കാറുള്ളതെന്നും ബ്ലോഗില്‍ ഉണ്ട്.
ഇപ്പോള്‍ മേജര്‍ രവിയുടെ സിനിമയുടെ ചിത്രീകരണ സ്ഥലമായ ജയ്പ്പൂരിലെ സൂരത്ഗറിലാണ് മോഹന്‍ലാല്‍. നോട്ട് നിരോധനം ഷൂട്ടിംഗിനെ ബാധിച്ചിട്ടുണ്ടെങ്കിലും അത് സഹിക്കുകയാണ്. രാജ്യ നന്മയ്ക്ക് വേണ്ടി നില കൊള്ളുന്ന പൗരന്‍ എന്ന നിലയ്ക്ക് മാത്രമല്ല, മറിച്ച് വിവേകത്തോടെ ചിന്തിക്കാന്‍ കഴിയുന്ന ഒരു മനുഷ്യന്‍ എന്ന നിലയില്‍ കൂടിയാണ് താന്‍ ഇത് സഹിക്കുന്നത്.

ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

NO COMMENTS

LEAVE A REPLY