നികുതിയ്ക്ക് പഴയനോട്ട് മതി

old currency for tax

നോട്ട് ക്ഷാമം പരിഹരിക്കപ്പെടുന്നത് വരെ നികുതി അടയ്ക്കാന്‍ പഴയ നോട്ട് ഉപയോഗിക്കാമെന്ന് മന്ത്രി തോമസ് ഐസക്ക്.
ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. തദ്ദേശ സ്ഥാപനങ്ങളിലെ നികുതികള്‍ക്കും ഫീസുകള്‍ക്കുമാണ് പഴയനോട്ടുകള്‍ സ്വീകരിക്കുക. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ് ലിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ധനമന്ത്രി തോമസ് ഐസക്ക് ഇക്കാര്യം അറിയിച്ചത്.
നികുതി കുടിശ്ശിക, കെ.എസ് ആര്‍ടിസി സീസണ്‍ ടിക്കറ്റ്, വാഹന നികുതി, രജിസ്ട്രേഷന്‍, വൈദ്യുതി, വെള്ളക്കരം, എന്നീ സേവനങ്ങള്‍ക്കും പഴയനോട്ട് സ്വീകരിക്കും.

old currency for tax, kerala, thomas issac

NO COMMENTS

LEAVE A REPLY