കേരളത്തില്‍ 15ലക്ഷം ജിയോ ഉപഭോക്താക്കള്‍

Reliance Jio

കേരളത്തില്‍ റിലയന്‍സ് ജിയോ ഉപഭോക്താക്കളുടെ എണ്ണം 15ലക്ഷം കഴിഞ്ഞു. രണ്ട് കോടിയിലേറെ കോളുകളും, എട്ട് ലക്ഷം ജിബിയുമാണ് ഈ ഫോണുകളില്‍ നിന്ന് ഒരു ദിവസം നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
സെപ്തംബര്‍ ആദ്യ വാരം മുതലാണ് ജിയോ സിമ്മുകള്‍ കേരളത്തില്‍ ലഭിച്ച് തുടങ്ങിയത്. ഇന്ത്യയില്‍ ഇത് അഞ്ച് കോടിയോളം ഉപഭോക്താക്കളാണ് ജിയോയ്ക്ക് ഉള്ളത്.

രാജ്യമൊട്ടാകെ 4ജി ടെലികോം സേവനം ലഭ്യമാക്കാന്‍ ഒന്നരലക്ഷം കോടിരൂപയാണ് റിലയന്‍സ് മുടക്കിയത്. വൈകാതെ ഡിടിഎച്ച്, ബ്രോഡ്ബാന്റ്, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, ഹോം സെക്യൂരിറ്റി സേവനങ്ങള്‍ എല്ലാം ജിയോയില്‍ നിന്ന് ലഭിക്കും.

NO COMMENTS

LEAVE A REPLY