ആശുപത്രികൾക്ക് മുന്നിൽ ഹോണടിക്കരുതേ…

ആശുപത്രികൾക്ക് മുന്നിൽ ഹോണടിക്കരുതെന്നാവശ്യപ്പെട്ട് തെരുവിലേക്കിറങ്ങി വിദ്യാർത്ഥികൾ. വിവിധ രോഗാവസ്ഥയിലുള്ളവർ കഴിയുന്ന ആശുപത്രികൾക്ക് മുന്നിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ ഹോണടിക്കുന്നത് രോഗികളുടെ മാനസിക നിലയെ ബാധിക്കുമെന്നതിനാൽ ആശുപത്രികൾക്ക് മുന്നിൽ ഹോൺ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് തേവര സേക്രട്ട് ഹാർട്‌ കോളേജിലെ 30 ഓളം വിദ്യാർത്ഥികളാണ് തെരുവിലേക്കിറങ്ങിയത്.

say no to horn hereകടവന്ത്ര ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രിയ്ക്ക് മുന്നിലൂടെ കടന്ന് പോകുന്ന വാഹനങ്ങളിലെ ഹോൺ ഇവിടുത്തെ രോഗികൾക്ക് ദുരിതമാകുന്ന സാഹചര്യത്തിലാണ് കോളേജിലെ സ്റ്റുഡന്റ് ഡെവലപ്‌മെന്റ് ഓഫീസർ തോമസിന്റെ നേതൃത്വത്തിൽ ആശുപത്രിയ്ക്ക് മുന്നിലെ റോഡിൽ പ്ലക് കാർഡുകളുമായി വിദ്യാർത്ഥികളുടെ ബോധവൽക്കരണ പരിപാടി.

ഇന്ന് ഒറ്റ ദിവസംകൊണ്ട് ആശുപത്രി പരിസരത്ത് ഹോൺ ഉപയോഗിക്കുന്നത് ഇല്ലാതാകില്ലെന്ന് ഇവർക്കറിയാം. എന്നാൽ കുറച്ചുപേരെയെങ്കിലും ബോധവൽക്കരിക്കാനുകുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടികൾ.

കേളേജിലെ സർവ്വീസ് ലേണിങ് പ്രൊജക്ടിന്റെ ഭാഗമായാണ് സേക്രട്ട് ഹാർട്‌സ്‌കൂളിലെ വിദ്യാർത്ഥികൾ സേ നൊ ടു ഹോൺ ഹിയർ ക്യാമ്പൈനുമായി രംഗത്തെത്തിയിരിക്കുന്നത്. എറണാകുളത്തെ മറ്റ് ആശുപത്രികൾക്ക് മുന്നിലും തുടർദിവസങ്ങളിൽ പ്ലക് കാർഡുകളുമായി ഇവരെ കാണാം.

say no to hornഅടുത്ത ദിവസം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് മുന്നിലേക്കും തൊട്ടടുത്ത ദിവസങ്ങളിലായി മറ്റ് ആശുപത്രികൾക്ക് മുന്നിലേക്കും ഈ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സ്റ്റുഡന്റ് ഡെവലപ്‌മെന്റ് ഓഫീസർ തോമസ് ജെ പി പറഞ്ഞു.

say no to horn hereഅതേ സമയം വാഹനങ്ങളിലെ ഹോൺ മാത്രമല്ല, ആശുപത്രിയ്ക്ക് തൊട്ടടുത്തുള്ള രാജീവ് ഗാന്ധി ഇന്റോർ സ്‌റ്റേഡിയത്തിൽനിന്നുള്ള ശബ്ദവും രോഗികൾക്ക് അസഹനീയമെന്ന് ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ആശുപത്രി പിആർഒ റോയ് പറഞ്ഞു. സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടികളിൽ ഉപയോഗിക്കുന്നത് ചെണ്ടയടക്കമുള്ള ഉപകരണങ്ങളാണ് ഇതിൽനിന്നുണ്ടാകുന്ന ശബ്ദം രോഗികൾക്ക് താങ്ങാനാകാത്ത അവസ്ഥ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസിലെതന്നെ ഉയർന്ന ഉദ്യോഗസ്ഥരെല്ലാമാണ് ഈ പരിപാടികളിൽ പങ്കെടുക്കുന്നത് എന്നതുകൊണ്ടുതന്നെ പരാതിപ്പെട്ടിട്ട് എന്ത് കാര്യമെന്നും അദ്ദേഹം ചോദിക്കുന്നു.

എന്നാൽ ഹോൺ ഉപയോഗിക്കുന്നത് അപകടം ഒഴിവാക്കാൻ ആണ് അല്ലാതെ അപകടം ഉണ്ടാക്കാനല്ല എന്ന് കടവന്ത്രയിലെ ഓട്ടോ ഡ്രൈവർ ജീസസ് പ്രതികരിച്ചു. കാൽനടയാത്രക്കാർ പലപ്പോഴും മൊബൈൽ ഉപയോഗിച്ചും മറ്റ് ചിന്തകളിലുമായി അശ്രദ്ധയോടെ നടക്കുന്നവരാണ്. സ്‌റ്റേഡിയത്തിൽനിന്ന് കളികഴിഞ്ഞ് ഇറങ്ങുന്ന കുട്ടികളും അശ്രദ്ധയോടെ ഇതിലൂടെ നടന്ന് പോകാറുണ്ട്. അത്തരം സാഹചര്യത്തിൽ ഹോൺ അടിക്കണം. അല്ലാത്തപക്ഷം അപകടം ക്ഷണിച്ച് വരുത്തലാകുമെന്നും ജീസസ് അഭിപ്രായപ്പെട്ടു.

 

 

 

NO COMMENTS

LEAVE A REPLY