വിഎം സുധീരനെ തള്ളി യുഡിഎഫ് യോഗം

udf

കെപിസിസി അധ്യക്ഷൻ വിഎം സുധീരനെ തള്ളി യുഡിഎഫ് യോഗം. സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ എൽഡിഎഫുമായി സഹകരിച്ച് പ്രക്ഷോഭം നടത്താൻ യോഗം തീരുമാനമായി. സംയുക്ത പ്രക്ഷോഭത്തിന് തയ്യാറാണെന്ന് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു.

സമരത്തിന് സർക്കാരിനൊപ്പം നിൽക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ഭരണപക്ഷത്തിന് ഒപ്പം ചേർന്ന് പ്രക്ഷോഭം നടത്തുന്നതിനെ സുധീരൻ എതിരി#ത്തിരുന്നു. ഈ നിലപാടിനെ യോഗം തള്ളി.

സുധീരനെ അനുനയിപ്പിക്കാൻ ഉമ്മൻചാണ്ടി, ചെന്നിത്തല എന്നിവർ യോഗത്തിന് മുമ്പ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY