Advertisement

ബാലമുരളീകൃഷ്ണ അന്തരിച്ചു

November 22, 2016
Google News 1 minute Read
balamurali krishna

കർണ്ണാടക സംഗീത്തതിന്റെ കുലപതി ഡോ. എം. ബാലമുരളീകൃഷ്ണ അന്തരിച്ചു. 86 വയസ്സായിരുന്നു.

ഇന്ത്യയ്ക്ക് അകത്തും പുറത്തും ഇരുപത്തിഅയ്യായിരത്തിലേറെ കച്ചേരികൾ, സ്വന്തമായി ചിട്ടപ്പെടുത്തിയ നൂറിലേറെ കൃതികൾ, ബഹുമതികൾകൊണ്ട് നിറഞ്ഞ സംഗീത സപര്യ.

പിന്നണി ഗായകനായും സംഗീത സംവിധായകനായും നടനായും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം എട്ടാം വയസ്സിലാണ് ആദ്യ കച്ചേരി അവതരിപ്പിച്ചത്. 1930 ജൂലൈ ആറിന് ആന്ധ്രാപ്രദേശിലെ ശങ്കരഗുപ്തം എന്ന ഗ്രാമത്തിലാണ് ബാലമുരളീകൃഷ്ണയുടെ ജനനം.

രാജ്യം പത്മശ്രീ, പത്മവിഭൂഷൻ നൽകി അദ്ദേഹത്തെ ആദരിച്ചു. ഫ്രഞ്ച് ഗവൺമെന്റിന്റെ ഓർഡർ ഓഫ് ആർട്‌സ് ആന്റ് ലെറ്റേഴ്‌സ് നേടിയ ഏക കർണാടിക് സംഗീതജ്ഞനാണ് ഡോ. ബാലമുരളീ കൃഷ്ണ. 2012 ൽ കേരളം സ്വാതിസംഗീത പുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചു.

പതിനഞ്ചാം വയസ്സിൽ സ്വന്തമായി കൃതികൾ രചിക്കാൻ ആരംഭിച്ച അദ്ദേഹം 21ആം വയസ്സിൽ തന്റെ സംഗീത ഗ്രന്ഥമായ ജനകരാഗമഞ്ജരി പ്രസിദ്ധീകരിച്ചു. സംഗീതഞ്ജൻമാർ വിവിധ വാദ്യോപകരണങ്ങളിൽ വിദഗ്ധരാകുന്നത് അപൂർവ്വമാണ്. വയലിൻ, വയോള, വീണ, മൃദംഗം, ഗഞ്ചിറ എന്നിങ്ങനെ നിരവധി സംഗീത ഉപകരണങ്ങൾ അദ്ദേഹത്തിന് സ്വായത്തമായിരുന്നു.

balamurali krishna

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here