പ്രതിസന്ധിയൊഴിയും; സഹകരണ ബാങ്കുകൾക്ക് പഴയ നോട്ടുകൾ മാറ്റാൻ അനുവാദം നൽകും

coop-bank-issue

കടുത്ത സമ്മർദ്ദത്തിലായ കേന്ദ്ര സർക്കാർ സഹകരണമേഖലയെ തകർക്കുന്ന നീക്കത്തിൽ നിന്നും പിന്തിരിയും. മഹാരാഷ്ട്രയിൽ ശിവസേന , ഗുജറാത്തിൽ ബി.ജെ.പി. ഉൾപ്പെടയുള്ള കക്ഷികൾ, തമിഴ്‌നാട്ടിലെ മുഴുവൻ പാർട്ടികൾ , കേരളത്തിൽ ബി ജെ പി ഒഴികെയുള്ള പാർട്ടികൾ , ബംഗാളിൽ മമത തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടാകുന്ന സമ്മർദ്ദം നേരിടാനാകാതെയാണ് പഴയ നോട്ടുകൾ എടുക്കാൻ സഹകരണ ബാങ്കുകൾക്ക് അനുവാദം നൽകുന്ന തീരുമാനത്തിലേക്ക് മോദി നീങ്ങുന്നത്.

പിൻവലിക്കൽ മാത്രമാണ് ഇപ്പോൾ സഹകരണ ബാങ്കുകളിൽ നടക്കുന്നത്. തകരാൻ പോകുന്നു എന്ന പ്രചാരണം കൂടിയാകുമ്പോൾ വിഷയം കൂടുതൽ രൂക്ഷമാകുന്നു. നിക്ഷേപം ഇല്ലാതെ വന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പല ചെറിയ സംഘങ്ങളും തകരും. പ്രതിസന്ധി ഇതായിരിക്കെ കള്ളപ്പണത്തിന്റെ പേര് പറഞ്ഞു വിഷയത്തെ വഴിതിരിച്ചു വിടാൻ ഒരു ഗൂഢസംഘം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY