താനൂരിൽ യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി

Crime indian youth shot dead at washington TN gunda team chopped off youth head

മലപ്പുറം, താനൂരിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. താനൂർ പുതുക്കുളങ്ങര ജി.എം.എൽ.പി സ്‌കൂളിന് സമീപമാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വരിക്കൊട്ടിൽ കോരന്റെ മകൻ ദാസൻ എന്ന വിനീഷ് (35) ആണ് മരിച്ചത്.

സമീപത്തെ വീട്ടിലെ സ്ത്രീകൾ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. താനൂർ സി ഐ അലവിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സുചിതയാണ് ഭാര്യ. മകൻ, അനയ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE