കേരളത്തിലെ ആദ്യ ബെന്‍സ് കാരവാന്‍ സ്വന്തമാക്കി മമ്മൂട്ടി

Caravan

40 ലക്ഷമാണ് മമ്മൂട്ടിയുടെ മെഴ്‌സിഡസ് ബെൻസിന്റെ ക്യാമ്പർ സീരീസിലുള്ള പുത്തൻ കാരവാനിന്റെ വില. ടോപ് ലിഫ്റ്റ് അടക്കം നിരവധി നൂതന സൗകര്യങ്ങളാണ് ഈ കാരവാനിൽ ഒരുക്കിയിരിക്കുന്നത്.

ദ ഗ്രേറ്റ് ഫാദർ എന്ന സിനിമ മുതലാണ് മാർക്കോ പോളാ ക്യാമ്പറിലേക്ക് മമ്മൂട്ടി മാറിയത്. ദീർഘദൂര യാത്രികരെ കണക്കിലെടുത്ത് മികച്ച സൗകര്യങ്ങളാണ് മാർക്കോ പോളോയിലുള്ളത്.

 

Subscribe to watch more

മെഴ്‌സിഡസ് ബെന്‌സിന്റെ വാൻ ആയ വി ക്ലാസിനെ മാതൃകയാക്കി നിർമ്മിച്ചതാണ് മാർക്കോ പോളോ. കാരവാനായി ഉപയോഗിക്കാനായി മമ്മൂട്ടി ഇറക്കുമതി ചെയ്തതാണ് ബെൻസ് മാർക്കോ പോളോ. കെ.എൽ 05 എ.എൽ 123 എന്ന നമ്പരിലുള്ള പുതിയ കാരവാനാണ് മമ്മൂട്ടി ദ ഗ്രേറ്റ് ഫാദർ എന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ ഉപയോഗിച്ചത്  . പുതിയ കാരവാൻ 369 നമ്പർ സീരീസിലല്ല രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടിയുടെ എല്ലാ വാഹനങ്ങളുടെയും രജിസ്‌ട്രേഷൻ ‘369’ എന്ന നമ്പരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്.

NO COMMENTS

LEAVE A REPLY