ജ്വല്ലറി മാനേജറും ജീവനക്കാരും ചേര്‍ന്ന് ആലുക്കാസില്‍ നിന്ന് 900പവന്‍ തട്ടി

robbery-in-alukkas/

അങ്കമാലിയിലെ ജോയ് ആലുക്കാസിലെ ജ്വല്ലറി മാനേജറും മൂന്ന് ജീവനക്കാരും ചേര്‍ന്ന് 900പവന്‍ തട്ടിയതായി പരാതി. തട്ടിപ്പില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്. തൃശ്ശൂര്‍ അടാട്ട് എലവുത്തിങ്കല്‍ വീട്ടില്‍ ഷൈന്‍ ജോഷി, അസിസ്റ്റന്റ് മാനേജര്‍ ചേര്‍പ്പ് സ്വദേശി ഫ്രാങ്കോ, മാള്‍ മാനേജര്‍ പൗലോസ്, തുറവൂര്‍ കൃഷ്ണാഞ്ജലിയില്‍ ഷര്‍മ്മിള എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ഇതില്‍ ഷോറൂം ജീവനക്കാരെ അറസ്റ്റ് ചെയ്തെങ്കിലും ഇവര്‍ ജാമ്യത്തിലിറങ്ങി. ഷര്‍മ്മിള മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സപ്തംബര്‍ 20 ന് നടന്ന ഓഡിറ്റിംഗിലാണ് തട്ടിപ്പ് വെളിച്ചത്തായത്. ബില്ലിലും സ്റ്റോക്കിലും കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ്.

ഷര്‍മ്മിള ജുവലറിയിലെത്തി സ്വര്‍ണ്ണം വാങ്ങുമ്പോള്‍ ചെക്ക് നല്‍കുകയായിരുന്നു പതിവ്. സ്വര്‍ണ്ണവുമായി പുറത്തിറങ്ങുന്നതിന് മുമ്പേ തന്നെ ബാര്‍കോഡ് പ്രതികളായ ജീവനക്കാര്‍ മുറിച്ച് സ്റ്റോക്കില്‍ വക വയ്ക്കും. മാത്രമല്ല ക്ലിയറന്‍സിന് അയച്ച ചെക്ക് ക്ലിയര്‍ ചെയ്യേണ്ടെന്ന് പിന്നീട് വിളിച്ച് പറയുകയും ചെയ്യും.ക്ലിയറിങിന് അയച്ചു എന്ന രേഖയുണ്ടാക്കിയ ശേഷമാണ് ബാങ്കിലേക്ക് വിളിച്ചിരുന്നത്. ഇങ്ങനെ 2.35കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഇവര്‍ തട്ടിയെടുത്തത്.  ദിവസേന സ്റ്റോക്ക് ചെക്ക് ചെയ്യേണ്ട ചുമതലയും പ്രതികള്‍ക്കായിരുന്നു.

robbery in alukkas, gold, angamali joy alukkas

NO COMMENTS

LEAVE A REPLY