സംസ്ഥാന സ്ക്കൂള്‍ ശാസ്ത്രോത്സവം നാളെ ഷൊര്‍ണ്ണൂരില്‍

school science fest

സംസ്ഥാന സ്ക്കൂള്‍ ശാസ്ത്രോല്‍സവം നാളെ (ബുധന്‍) ഷൊര്‍ണ്ണൂരില്‍ തുടങ്ങും. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍ കുമാര്‍ പാതാക ഉയര്‍ത്തും. നാളെ രജിസ്ട്രേഷന്‍ മാത്രമാണ് ഉണ്ടാകുക. വ്യാഴാഴ്ച രാവിലെ ഒമ്പതിന് വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും.
ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐടി മേഖലകളിലായി 183 ഇനങ്ങളിലായാണ് മത്സരം നടക്കുക.
ശാസ്ത്ര മേളയുടെ ഭാഗമായി നടക്കുന്ന കലാസാംസ്കാരിക സദസ്സ് 24ന് വൈകിട്ട് കെവിആര്‍ സ്ക്കൂളില്‍ നടക്കും. മേള26ന് സമാപിക്കും.

NO COMMENTS

LEAVE A REPLY