മതപഠനത്തിനെത്തിയ കുട്ടിയ ഇരുമ്പുവടികൊണ്ട് അടിച്ച ഉസ്താദ് അറസ്റ്റില്‍

teacher beat student

യത്തീംഖാനയില്‍ മതപഠനത്തിന് എത്തിയ വിദ്യാര്‍ത്ഥിയെ ഇരുമ്പ് വടികൊണ്ട് അടിച്ചതിന് ഉസ്താദിനെ അറസ്റ്റ് ചെയ്തു. തിരുവല്ലയിലാണ് സംഭവം. രണ്ട് കൊല്ലം മുമ്പ് നടന്ന സംഭവം ഇപ്പോളാണ് പുറംലോകം അറിയുന്നത്. കായംകുളം വലിയ ഹൗസില്‍ നസീര്‍ മുഹമ്മദ് കുട്ടിയാണ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ കുട്ടി അനങ്ങാന്‍ പോലും ആകാതെ കട്ടിലില്‍ കഴിയുകയാണ്.

ചേരാനല്ലൂര്‍ ജാമിയ അശ്ശരിയ ഇസ്ലാമി യത്തിംഖാനയില്‍ പഠിക്കവെയാണ് കുട്ടിയെ മുഹമ്മദ് കുട്ടി തുടര്‍ച്ചയായി ഇരുമ്പുവടി കൊണ്ട് അടിച്ചത്. കുട്ടിയുടെ അമ്മ ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇയാളെ റിമാന്റ് ചെയ്തു.
ഈ യത്തീംഖാനയില്‍ നിന്നാണ്  കുട്ടി സ്ക്കൂള്‍ പഠനവും മത പഠനവും നടത്തിയിരുന്നത്. പഠിക്കാന്‍ മിടുക്കനായിരുന്ന കുട്ടിയുടെപഠനത്തിലുള്ള ശ്രദ്ധ  ദിവസങ്ങള്‍കൊണ്ട്  കുറയുകയും, നിരന്തരം തലചുറ്റിവീഴുകയും ചെയ്തതോടെ അധ്യാപികമാര്‍ കുട്ടിയുടെ അമ്മയെ വിവരം അറിയിച്ചു. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജനെ കാണിച്ചു. ആശുപത്രിയില്‍ വച്ചാണ് തലയ്ക്ക് മാരകമായ പരിക്കേറ്റിട്ടുണ്ടെന്ന് തിരിച്ചറിയുന്നത്. എന്നാല്‍ കുട്ടി എത്ര നിര്‍ബന്ധിച്ചിട്ടും എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയില്ല. ഒടുക്കം തലയില്‍ അടിയന്ത ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പായി ഓപ്പറേഷന്‍ ടേബിളില്‍ നിന്ന് ഡോക്ടര്‍മാര്‍ നിരന്തരം ചോദിച്ചപ്പോഴാണ് അധ്യാപകന്‍ നിരന്തരം മര്‍ദ്ദിച്ച കാര്യം വെളിപ്പെടുത്തിയത്. ദൈവത്തിന്റെ അടിയാണെന്ന് പറഞ്ഞാണ് കുട്ടിയെ ഇയാള്‍ മര്‍ദ്ദിച്ചിരുന്നതത്രേ.

teacher beat student , thiruvalla, iron rod

NO COMMENTS

LEAVE A REPLY